ഫുട്ബോൾ ലഹരിയിൽ തകർപ്പന്‍ കല്യാണം,വരൻ ‘അർജന്റീന’, വധു ‘ബ്രസീൽ’

marriage
SHARE

ലോകകപ്പ് ഫുട്ബോളിന്‍റെ ലഹരിയില്‍ കോഴിക്കോട് ഒരു തകര്‍പ്പന്‍ കല്യാണം. നൈനാംവളപ്പിലെ അബ്ദുല്‍ മനാഫിന്‍റെയും റുക്സാനയുടേയും വിവാഹമാണ് ഫുട്ബോള്‍ ലഹരിയില്‍ ചാലിച്ച് സുഹൃത്തുക്കള്‍ ആഘോഷിച്ചത്. 

ഫുട്ബോള്‍ ലോകകപ്പിന്‍റെ ആവേശത്തില്‍ നടന്ന ഏതെങ്കിലുമൊരു റാലിയല്ല ഇത്, മറിച്ച് ഒരു പെണ്ണിനെ ഇറക്കികൊണ്ടു പോരാനുള്ള പോക്കായുരുന്നു. കാര്‍മേഘം മൂടി ഏതാണ്ട് ഇരുണ്ടു കിടക്കുന്ന അന്തരീക്ഷത്തിലും കൂളിങ് ഗ്ലാസ് വച്ചായിരുന്നു ചെക്കന്റെ വരവ്‍. വന്‍ വരവേല്‍പ്പാണ് പെണ്‍വീട്ടുകാര്‍ ഈ ഫുട്ബോള്‍ കമ്പക്കാരനായ ചെക്കനു നല്‍കിയത്. 

സ്വീകരണത്തിന് പിന്നാലെ ചടങ്ങിലേയ്ക്ക്. ലോകകപ്പ് ഫുട്ബോള്‍ ട്രോഫിയുടെ മാതൃക പെണ്ണിനു കൈമാറിയതോടെ ചടങ്ങു പൂര്‍ത്തിയായി. 

കടുത്ത അര്‍ജന്‍റീന ആരാധകനെയാണ് കെട്ടിയതെങ്കിലും ബ്രസീലിനെ വിട്ടൊരു കളിയില്ലെന്ന് നവവധു. 

കല്ല്യാണം മാത്രമല്ല, തുടര്‍ന്നുള്ള വിവാഹ സര്‍ക്കാരങ്ങളും ഇതുപോലെ ഫുട്ബോള്‍ മയമാക്കാനാണ് മനാഫിന്‍റെയും സുഹൃത്തുക്കളുടേയും തീരുമാനം. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.