ആ ഗോള്‍ എന്റെ പിഴയ്ക്കുള്ള പ്രാശ്ചിത്തം:ടോണി ക്രൂസ്

tony-kross
SHARE

ലോകകപ്പ് ഫുട്ബോളില്‍ നിര്‍ണായക മത്സരത്തില്‍ സ്വീഡനെതിരെ ജര്‍മനിയുടെ ടോണി ക്രൂസിന്റെ ഗോളിനു ഏഴഴകായിരുന്നു. സമ്മര്‍ദ്ദ ഘട്ടത്തില്‍ ഇന്‍ജുറി ടൈമില്‍ നേടിയ ഗോള്‍ പ്രതിഭാസമ്പന്നമായിരുന്നു. ജര്‍മന്‍ ആരാധക മനസില്‍ കുളിര്‍മഴ പെയ്യിച്ച ആ ഗോള്‍ ക്രൂസിനു വെറുമൊരു ഗോളായിരുന്നില്ല. താന്‍ ചെയ്ത തെറ്റിനുള്ള പ്രാശ്ചിത്തം കൂടിയായിരുന്നു. 

കളിയുടെ 32 ാം മിനിറ്റിലായിരുന്നു ജര്‍മനി ആഗ്രഹിക്കാത്ത നിമിഷം വന്നെത്തിയത്. അതുവരെ കളിയില്‍ മേധാവിത്വം പുലര്‍ത്തിയ ജര്‍മനി പതറിയ നിമിഷം. അതിനു കാരണക്കാരനായത് ജര്‍മനിയുടെ വിശ്വസ്തനായ ടോണി ക്രൂസും. ക്രൂസിന്റെ കാലില്‍ നിന്നും വന്ന മിസ് പാസായിരുന്നു സ്വീഡന്‍ മുതലാക്കിയത്. സ്വീഡനു മാനസികമായി മുന്‍തൂക്കം നല്‍കിയ ലീഡ് കൂടിയായിരുന്നു അത്. 

പിന്നില്‍ നിന്നും കയറിക്കളിച്ച് ജയിച്ച് ശീലമുള്ള ജര്‍മനി വീണ്ടും പൊരുതി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അധ്വാനത്തിനു ഫലം കണ്ടു. മാരിയോ ഗോമസിന്റെ പാസിൽനിന്നും മാർക്കോ റ്യൂസിന്റെ തകർപ്പൻ ഫിനിഷിങ്. (1–1). ഇരുടീമുകളും പോരാട്ടം തുടര്‍ന്നു. കൗണ്ടര്‍ അറ്റാക്കുകളുമായി സ്വീഡന്‍ ഇടയ്ക്കിടെ ജര്‍മനിയെ ഞെട്ടിച്ചു. കളി സമനിലയിലേക്കെന്നു ഉറപ്പിച്ച നിമിഷത്തിലായിരുന്നു ടോണി ക്രൂസിന്റെ അതിമനോഹര ഗോള്‍ പിറന്നത്. ടോണി ക്രൂസിന്റേയും റ്യൂസിന്റേയും ബുദ്ധിപരമായ നീക്കം പിഴച്ചില്ല. പന്ത് വായുവില്‍ നൃത്തം വച്ച് വലയിലേക്ക് നൂഴ്ന്നിറങ്ങി. അങ്ങനെ തന്റെ പിഴയ്ക്കു മനോഹരമായി ഗോളിലൂടെ ക്രൂസ് പ്രാശ്ചിത്തം ചെയ്തു. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.