മെസി, നിനക്കായി ഞങ്ങള്‍ ജയിക്കും; െഎസ്​ലാന്‍ഡിനെ തോല്‍പ്പിക്കുമെന്ന് ക്രൊയേഷ്യന്‍ താരം

messi-luka
SHARE

എന്തുകൊണ്ടാണ് അര്‍ജന്റീനയും മെസിയും വിമര്‍ശനങ്ങളും ഇഷ്ടങ്ങളും ഒരുപോലെ നേടുന്നത്. അതിന് മികച്ച ഉത്തരമാണ് ലൂക്ക മോഡ്രിച്ച്. ഇപ്പോഴിതാ താരത്തെയും ടീമിനെയും പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്രൊയേഷ്യന്‍ താരം. ഇനി മുന്നോട്ടുള്ള യാത്രയില്‍ കളിമികവിനൊപ്പം ഭാഗ്യവും കണക്കുകളും ഒത്തുവന്നെങ്കില്‍ മാത്രമേ അര്‍ജന്റീനയ്ക്ക് മുന്നോട്ടുള്ള യാത്രയ്ക്ക് തുണയാകു.

അതുകൊണ്ട് തന്നെ അര്‍ജന്റീനയ്ക്ക് വേണ്ടി അടുത്തകളിയില്‍ വിജയിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ക്രൊയേഷ്യന്‍ സൂപ്പര്‍താരം ലൂക്ക മോഡ്രിച്ച്. ‘മല്‍സരത്തില്‍ എന്തുവില കൊടുത്തും ജയിക്കും. താന്‍ മെസിയുടെ വലിയ ആരാധകനാണ്. അദ്ദേഹം അപാര മികവുള്ള ഫുട്ബോളര്‍ ആണ്. എന്നാല്‍ എങ്ങനെയാണ് എല്ലാം തനിച്ച് ചെയ്യാന്‍ സാധിക്കുന്നത്. അര്‍ജന്റീനയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു. അവര്‍ക്കുവേണ്ടി എങ്ങനെയും െഎസ്​ലാന്‍ഡിനെ പരാജയപ്പെടുത്തും’ മോഡ്രിച്ച് പറഞ്ഞ​ു.

ക്രൊയേഷ്യയ്ക്കെതിരായ മല്‍സരത്തില്‍ പരാജയം ഉറപ്പായപ്പോള്‍ പരുക്കന്‍ അടവുകളുമായിട്ടാണ് അര്‍ജന്റീന അരങ്ങുനിറഞ്ഞത്. എന്നാല്‍ ഒന്നിലധികം ഗോളുകള്‍ക്ക് മുന്നിട്ടുനിന്നിട്ടും കളി മനപൂര്‍വം വേഗത കുറയ്ക്കാനോ ഫൗളുകള്‍ ചെയ്യാനോ ക്രൊയേഷ്യ മുതിര്‍ന്നിരുന്നില്ല. ഇപ്പോഴിതാ അവര്‍ക്കായി വിജയിക്കുമെന്ന് പ്രഖ്യാപിച്ച് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ് ഇൗ ക്രൊയേഷ്യന്‍ താരം.

MORE IN SPORTS
SHOW MORE