കബല്ലേരോ കണ്ടു പഠിക്കൂ... കെയ്‍ലര്‍ നവാസിനെ: തടഞ്ഞത് ബ്രസീലീന്റെ 9 ഗോള്‍ ഷോട്ടുകള്‍

neymar-navas
SHARE

ഗോൾപോസ്റ്റിനു മുന്നിൽ ദൈവത്തിന്റെ കൈ അതായിരുന്നു കോസ്റ്ററിക്കയ്ക്ക് ഗോളി കെയ്‌ലർ നവാസ്. ഗോൾ പോസ്റ്റിനു മുന്നിൽ നവാസിന്റെ മിന്നുന്ന പ്രകടനമില്ലായിരുന്നുവെങ്കിൽ ബ്രസീൽ കോസ്റ്ററിക്കയുടെ വല നിറച്ചേനേ. അതുഗ്രമായ പോരാട്ടവീര്യം പുറത്തെടുത്ത നവാസിനെ നെഞ്ചോടു ചേർക്കുകയാണ് സമൂഹമാധ്യമങ്ങൾ. 

ക്രോയേഷ്യയുമായി മത്സരത്തിൽ ദുരന്ത മുഖമായി മാറിയ  ഗോൾകീപ്പർ വില്ലി കബല്ലേരോയെ ഉപദേശിക്കുന്നുണ്ട് സമൂഹമാധ്യമങ്ങൾ നവാസിന്റെ വിജയത്തിൽ. കണ്ടു പഠിക്കണമെന്നായിരുന്നു ഉപദേശം. സെർജിയോ റൊമേരോയ്ക്കു പകരം ടീമിലെത്തിയ ചെൽസിയിലെ രണ്ടാം നമ്പർ ഗോൾകീപ്പർ വില്ലി കബല്ലേരോയുടെ ‘അസാധാരണ’ പിഴവാണ്  ക്രൊയേഷ്യയ്ക്ക് മത്സരത്തിൽ മുൻതൂക്കം നേടികൊടുത്തത്. പിന്നെ ഒരിക്കലും അർജന്റീനയ്ക്ക് മത്സരത്തിലേയ്ക്ക് തിരിച്ചു എത്താൻ സാധിച്ചിരുന്നില്ല. 

keylor-navas

ഗോളെന്നുറപ്പിച്ച കാനറികളുെട ഒട്ടേറെ അവസരങ്ങള്‍ തട്ടിയകറ്റിയ കോസ്റ്ററിക്കന്‍ ക്യാപ്റ്റന്‍ കെയ്‌ലർ നവാസ് 90 മിനിറ്റിന് ശേഷമാണ് ഗോള്‍ വഴങ്ങിയത്. അപരാജിതമായ തൊണ്ണൂറ് മിനിറ്റുകള്‍.. കാനറികള്‍ ഏറ്റുമുട്ടിയത് അയാളോട് മാത്രമായിരുന്നു. നിധികാക്കുന്ന ഭൂതത്തെപ്പോലെ ആ മനുഷ്യന്‍ ഗോള്‍ വല കാത്തു. കെട്ടിപ്പടുത്ത പ്രതിരോധക്കോട്ട പിളര്‍ന്ന് വെടിയുണ്ട നേര്‍ക്കുവന്നപ്പോള്‍ സധൈര്യം അയാള്‍ തട്ടിയകറ്റി. 

കെയ്‌ലർ നവാസ് എന്ന ഗോളി ഇല്ലായിരുന്നുവെങ്കിൽ ദുരന്തമായി മാറിയേനേ കോസ്റ്ററിക്ക. മിനിമം അഞ്ച് ഗോൾ എങ്കിലും വലയിൽ ആയേനേ. കളിയിലെ താരങ്ങളായി കുട്ടീഞ്ഞോയും നെയ്മറും മാറുമ്പോഴും യഥാര്‍ത്ഥ താരം ഈ റയല്‍ മാഡ്രിഡ് ഗോളി തന്നെയാണ്. 23 ഷോട്ടുകളാണ് ബ്രസീല്‍ എതിരാളികളുടെ ഗോള്‍ മുഖത്തേക്ക് ഉതിര്‍ത്തത്.23 ഷോട്ടുകളില്‍ 9 എണ്ണം ഗോളെന്നുറപ്പിച്ചവയായിരുന്നു.88 ാം മിനിറ്റില്‍ സേവ് ചെയ്യുന്നതിനിടെ എതിര്‍താരവുമായി കൂട്ടിയിടിച്ച് നവാസിന് പരുക്കേറ്റതോടെയാണ് കളി ചിത്രം മാറിയത് അല്ലെങ്കിൽ കളിയുടെ ഗതി മറ്റൊന്നാകുമായിരുന്നു. 

MORE IN SPORTS
SHOW MORE