റൊമേരോ അല്ല കബല്ലേരോ: ഗോളിയുടെ മണ്ടത്തരം വിശ്വസിക്കാനാകാതെ അർജന്റീന ആരാധകർ: വിഡിയോ

caballero
SHARE

ഗോൾപോസ്റ്റിനു മുന്നിൽ ദൈവത്തെ പോലെ അർജന്റീനയെ കാക്കുന്ന ഒരു ഗോളിയുണ്ടായിരുന്നു അർജന്റീനയ്ക്ക് സെർജിയോ റോമേരോ. അസാധാരണ പ്രകടനം പുറത്തെടുക്കുന്ന റെമേരോയുടെ കയ്യിൽ അർജന്റീന ഭദ്രമായിരുന്നുതാനും. എന്നാൽ അർജന്റീനക്കാർ ഇപ്പോൾ എറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും കളിക്കളത്തിലേയ്ക്കുളള റോമേരോയുടെ തിരിച്ചു വരവ്  ആകും. 

പരുക്കു മൂലം റൊമേരോ കളത്തിനു പുറത്തായതു അർജന്റീനയ്ക്ക് ലോകകപ്പിനു പുറത്തേക്കു വഴി കാട്ടുമോയെന്ന ആശങ്കയിലാണ് ഇപ്പോൾ ആരാധകർ. 

റൊമേരോയ്ക്കു പകരം ടീമിലെത്തിയ ചെൽസിയിലെ രണ്ടാം നമ്പർ ഗോൾകീപ്പർ വില്ലി കബല്ലേരോയുടെ ‘അസാധാരണ’ പിഴവാണ്  ക്രൊയേഷ്യയ്ക്ക് മത്സരത്തിൽ മുൻതൂക്കം നേടികൊടുത്തത്. പിന്നെ ഒരിക്കലും അർജന്റീനയ്ക്ക് മത്സരത്തിലേയ്ക്ക് തിരിച്ചു എത്താൻ സാധിച്ചില്ല. 

പ്രതിരോധ താരം നല്‍കിയ മൈനസ് പാസ് ക്ലിയര്‍ ചെയ്യാനുള്ള ശ്രമം പാളിയതാണ് ചെല്‍സി ഗോള്‍കീപ്പര്‍ക്ക് വിനയായത്. മത്സരത്തില്‍ ഇതോടെ മേധാവിത്വം നേടിയ ക്രൊയേഷ്യ പ്രതിരോധത്തില്‍ കൂടുതല്‍ പിടിമുറുക്കി. മൽസരത്തിന്റെ 53–ാം മിനിറ്റിലായിരുന്നു അർജന്റീനയെയും ലോകമെങ്ങുമുള്ള ആരാധകരെയും ഞെട്ടിച്ച പിഴവ്. 

ക്രൊയേഷ്യയുടെ മികച്ചൊരു മുന്നേറ്റത്തിന് തടയിടാനുളള ശ്രമം ഉണ്ടായത് അർജന്റീനയുടെ പ്രതിരോധ മതിൽ   മെർക്കാഡോയിൽ നിന്ന് മൈനസ് പാസ്.  റെബിച്ച് ഓടിക്കയറിയതോടെ സമചിത്തത വിട്ടു കബല്ലേരോ. പന്ത് അടിച്ചു അകറ്റാനുളള ശ്രമം നേരേ റെബിച്ചിലേക്ക്. ഉടൻ തന്നെ കബല്ലേരോയുടെ പിഴവ് നേട്ടമാക്കി അതുഗ്രൻ ഷോട്ട്. ലോകകപ്പിലെ അതിമനോഹരമായ ഗോളിന്റെ പിറവി. അർജന്റീന ഗോൾമുഖത്ത് ക്രൊയേഷ്യൻ താരങ്ങൾ ചെലുത്തിയ സമ്മർദ്ദത്തിന്റെ ഫലമായിരുന്നു ഈ ഗോൾ.

സ്കൂളിൽ പന്ത് തട്ടി കളിക്കുന്ന കുട്ടികൾക്ക് പോലും പിണയാത്ത അബന്ധം അർജന്റീനയുടെ ഗോളിക്കു പിണഞ്ഞത് ആരാധകർക്ക് വിശ്വസിക്കാൻ ഇതു വരെ കഴിഞ്ഞിട്ടില്ല. അതിസമ്മർദ്ദത്തിൽ കളിക്കുന്നൊരു ടീമിനെ കൂറ്റൻ തോൽവിയിലേക്ക് തള്ളിവിടാൻ എന്തുകൊണ്ടും പര്യാപ്തമായൊരു പിഴവായിരുന്നു അത്. പ്രകടനം കൊണ്ട് അതുവരെ അർജന്റീനയ്ക്കു പിന്നിൽ മാത്രമായിരുന്ന ക്രൊയേഷ്യ, റെബിച്ചിന്റെ സുന്ദരൻ ഗോളോടെ മൽസരത്തിലേക്കു തിരിച്ചുവന്നു. അർജന്റീനയുടെ ഈ തളർച്ച മുതലെടുത്താണ് ലൂക്കാ മോഡ്രിച്ചും ഇവാൻ റാക്കിട്ടിച്ചും വീണ്ടും ലക്ഷ്യം കണ്ടത്. അർജന്റീനയുടെ ലക്ഷ്യബോധം പിഴച്ചതും ആ ഗോളോടെയായിരുന്നു. 

MORE IN SPORTS
SHOW MORE