നെയ്മർ മൈതാനം വിട്ടു; വില്ലനായത് കാലിലെ വേദന

neymar-injury-afp
SHARE

കാലിലെ വേദന സഹിക്കാനാകാതെ വന്നതിനെത്തുടര്‍ന്ന് ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ പരിശീലനം പൂര്‍ത്തിയാക്കാതെ മൈതാനം വിട്ടു. നെയ്മര്‍ മുടന്തി മുടന്തി ഗ്രൗണ്ട് വിടുന്ന വീഡിയോ ആരാധകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് കോസ്റ്ററിക്കയ്ക്കെതിരെ ബ്രസീലിന്റെ അടുത്ത മല്‍സരം. സോചിയിലെ പരിശീലന ക്യാപില്‍ നിന്നും അത്ര സുഖമുള്ള കാഴ്ചകളല്ല ബ്രസീല്‍ ആരാധകരെ തേടിയെത്തുന്നത്. പരിശീലനം തുടങ്ങി ആദ്യ 20 മിനിറ്റ് പിന്നിടുന്നതിന് മുന്‍പാണ് ഈ കാഴ്ച. മുടന്തി മുടന്തി നെയ്മര്‍ മൈതാനം വിടുന്നു

ടീം പരിശീലനത്തിന്റെ ആദ്യ 20 മിനിറ്റ് മാത്രമാണ് ദൃശ്യങ്ങളെടുക്കാന്‍ മാധ്യമങ്ങള്‍ക്ക് അനുവാദമുണ്ടായിരുന്നത്. എന്നാല്‍ അത്രയും സമയത്തെ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട് നെയ്മറുടെ പരുക്കും വേദനയും. ഡോക്ടര്‍ക്കും ഫിസിയോതെറാപ്പിസ്റ്രിനും ഒപ്പം ഏറെ നേരം ചിലവിട്ട നെയ്മര്‍ പിന്നീട് കളിക്കളത്തിലേക്ക് തിരിച്ചെത്തിയില്ല. പാദത്തിനല്ല കാല്‍ക്കുഴയിലാണ് ചെറിയ വേദനയനുഭവപ്പെടുന്നതെന്നും ഇന്നത്തെ പരിശീലനത്തില്‍ നെയ്മര്‍ പങ്കെടുക്കുമെന്നുമാണ് ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫിഡറേഷന്റെ പ്രഖ്യാപനം. ഇന്നും പരിശീലനം നഷ്ടമാവുകയാണെങ്കില്‍ കോസ്റ്ററിക്കയ്ക്കെതിരെ നെയ്മര്‍ ഉണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പിക്കാം

MORE IN SPORTS
SHOW MORE