ബ്രസീലിന്റെ മടങ്ങിവരവിൽ പ്രതീക്ഷയർപ്പിച്ച് ഒരു ഫുട്ബോള്‍ കുടുംബം

thrissur-football-family-t
SHARE

ആദ്യകളിയില്‍ സമനില പിടിച്ചെങ്കിലും ബ്രസീല്‍ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് തൃശൂരിലെ ഒരു ഫുട്ബോള്‍ കുടുംബം. അച്ഛന്‍ പഴയകാലത്തെ ഫുട്ബോള്‍താരം ബാലന്‍. മക്കളായ ബിനേഷും ബിജേഷും ദേശീയ ഫുട്ബോള്‍ താരങ്ങളാണ്.  

ഐ.എം.വിജയന്റേയും സി.വി.പാപ്പച്ചന്റേയും കളിക്കൂട്ടുകാരനായി തൃശൂരില്‍ ഏറെക്കാലം ക്ലബ് ഫുട്ബോള്‍ കളിച്ച താരമാണ് ബാലന്‍. വീട്ടിലെ കഷ്ടപ്പാട് കാരണം ചുമട്ടുതൊഴിലാളിയാകേണ്ടിവന്ന ഫുട്ബോള്‍ താരം. പക്ഷേ, അച്ഛന്റെ സ്വപ്നങ്ങള്‍ രണ്ട് ആണ്‍മക്കള്‍ സാക്ഷാത്ക്കരിച്ചു. രണ്ടു പേരും ദേശീയ ഫുട്ബോള്‍ താരങ്ങളായി. ചര്‍ച്ചില്‍ ബ്രദേഴ്സ് പുണെ എഫ്.സി, എഫ്.സി. കേരള തുടങ്ങി വിവിധ ക്ലബുകളില്‍ കളിച്ചു. ഇന്ത്യന്‍ ടീമിലും സന്തോഷ്ട്രോഫി കേരള ടീമിലും അംഗമായിരുന്നു. ഐ ലീഗില്‍ ഏറ്റവും വേഗം ഹാട്രിക് നേടിയ കളിക്കാരനാണ് ബിനേഷ്. ബ്രസീലിന്റെ കട്ടഫാനും. 

സഹോദരന്‍ ബിജേഷ് ബാലന് അണ്ടര്‍ 21 ടീമിലെ മികച്ച ഫുട്ബോള്‍താരത്തിനുള്ള പുരസ്ക്കാരം ലഭിച്ചിരുന്നു. ഗോകുലം എഫ്.സിയുടെ കളിക്കാരനാണ്. അച്ഛനും രണ്ടു മക്കളും അടങ്ങുന്ന കുടുംബം ബ്രസീല്‍ കപ്പ് നേടുമെന്ന പ്രതീക്ഷയിലാണ്. 

ചെറുപ്പം തൊട്ടേ ഫുട്ബോള്‍ മല്‍സരങ്ങളില്‍ കഴിവു തെളിയിച്ച താരങ്ങളാണ് ബിനേഷും ബിജേഷും. ഇപ്പോഴും ക്ലബ് ഫുട്ബോള്‍ രംഗത്ത് സജീവമാണ്.

MORE IN SPORTS
SHOW MORE