മദ്യക്കമ്പനിയുടെ ട്രോഫി വേണ്ട; കളിയിലെ ആ കേമന്‍ പുരസ്കാരം നിരസിച്ചു: കയ്യടി

egypt-goal-keeper
SHARE

സോഷ്യല്‍ ലോകത്ത് ലോകകപ്പ് വാര്‍ത്തകളുടെയും ട്രോളുകളുടെയും മേളമാണ്. അക്കൂട്ടത്തില്‍ ഒരു പക്ഷേ എല്ലാവരുടെയും സ്വപ്നസമാനമായ നേട്ടം വേണ്ടെന്നുവെച്ച ഒരു കളിക്കാരനാണ് കുറച്ച് ദിവസങ്ങളായി സോഷ്യല്‍ ലോകത്തെ ചര്‍ച്ച. ‘കളിയിലെ കേമന്‍’ പുരസ്കാരം നിരസിച്ചതാണ് ഇൗ കളിക്കാരനെ ശ്രദ്ധേയനാക്കിയത്. ലോകകപ്പിന്‍റെ രണ്ടാം ദിനം ഒരു ഗോളിന് ഉറുഗ്വേയോട് തോറ്റെങ്കിലും കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ട എല്‍ഷെനാവി പുരസ്കാരം വേണ്ടെന്ന് വച്ചതിന് പിന്നില്‍ ഒരു കാരണമുണ്ട്.  

ബീയര്‍ കമ്പനിയായ ബുഡ്‌വെയ്‌സറായിരുന്നു മത്സരത്തിലെ സ്‌പോണ്‍സര്‍. ഇസ്ലാമിന്‍റെ നിയമ പ്രകാരം മദ്യം ഹറാമായതിനാല്‍ കളിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും മദ്യക്കമ്പനി നല്‍കിയ ട്രോഫി എല്‍ഷെനാവി നിരസിച്ചു. ചടങ്ങില്‍ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തെങ്കിലും പുരസ്കാരം സ്വീകരിക്കാന്‍ അദ്ദേഹം തയാറായില്ല. എല്‍ഷെനാവി ട്രോഫി നിരസിക്കുന്നതിന്‍റെ ചിത്രം സ്‌റ്റേഡിയം ടണലില്‍ ഉണ്ടായിരുന്ന ബുഡ്‌വെയ്‌സറിന്‍റെ ഒരു യുവ റപ്രസന്റിറ്റീവാണ് പകര്‍ത്തിയത്. ഇത് പിന്നീട് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. അതേസമയം മദ്യവുമായി ബന്ധപ്പെട്ട സ്‌പോണ്‍സര്‍മാരുടെ സമ്മാനവും മറ്റും കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ഇസ്ലാമിക കളിക്കാര്‍ ഏറെയുള്ള ടീമിന് പ്രത്യേകമായി ഒരു നിര്‍ദേശമോ പ്രത്യേക നയമോ നല്‍കിയിട്ടില്ലെന്നാണ് ടീം മാനേജ്‌മെന്‍റ് നല്‍കുന്ന വിശദീകരണം.

MORE IN SPORTS
SHOW MORE