അർജന്റീന തോൽക്കാൻ പുഷ്പാഞ്ജലി; പിന്നെങ്ങനെ ജയിക്കും !

messi-pushpanjali
SHARE

ലോകകപ്പ് ഫുട്ബോളിൽ ഐസ്‌ലൻഡിനെതിരെ അർജന്റീന സമനില വഴങ്ങിയതിനുശേഷം സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു പോസ്റ്റ് കണ്ടാൽ ചിരിക്കണോ കരയണോ എന്നറിയാതെ കുഴങ്ങും. ക്ഷേത്രങ്ങളിൽ പുഷ്പാഞ്ജലി വഴിപാട് നേർന്നതിന്റെ ചീട്ടുകളാണ് പോസ്റ്റിൽ. വഴിപാടിന്റെ ഉദ്ദേശമോ അർജന്റീന തോൽക്കണം. അതും ഒന്നും രണ്ടുമല്ല, നിരവധി പുഷ്പാഞ്ജലികളാണ് ചില അർജന്റീന വിരുദ്ധർ നേർന്നിരിക്കുന്നത്. ചാലക്കോട് പയ്യന്നൂർ കോറോം വരരുചി മംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ വഴിപാട് നേർന്നതിന്റെ ചീട്ടുകളാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. സംഗതി സത്യമാണോ അതോ ഏതെങ്കിലും ഫോട്ടോഷോപ്പ് വിരുതൻമാർ ചെയ്തതാണോ എന്നു വ്യക്തമല്ല. വേറെ അമ്പലങ്ങളിലും ഇത്തരം വഴിപാടുകൾ നേർന്നിട്ടുണ്ടെന്നാണ് കേൾക്കുന്നത്. എന്തായാലും വഴിപാടിന്റെ ശക്തികൊണ്ടാണോ എന്നറിയില്ല, അർജന്റീന ജയിച്ചില്ല, മാത്രമോ മെസിയുടെ പെനാൽറ്റിയും പാഴായി. 

MORE IN SPORTS
SHOW MORE