അലൻ സാഗിയോവ് പരിക്കേറ്റ് വീണു; അവിടെ ചെർഷേവ് താരോദയം

cheryshev
SHARE

പകരക്കാരനായിറങ്ങി ഇരട്ടഗോള്‍ നേടിയ റഷ്യയിലെ ഡെനിസ് ചെര്‍ഷേവാണ് ലോകകപ്പിലെ ആദ്യദിവസത്തെ താരം. 12ാം വയസില്‍ സ്പാനിഷ് വമ്പന്‍ാരായ റയല്‍ മാഡ്രിഡ് കണ്ടെത്തിയ താരമാണ്   ഈ റഷ്യന്‍ വിങ്ങര്‍  24 ാം മിനിറ്റില്‍ റഷ്യന്‍ മിഡ്ഫീല്‍ഡര്‍ അലന്‍ സാഗിയോവ് പരുക്കേറ്റ് വീണതോടെയാണ് ഡെനിസ് ചെര്‍ഷേവ് എന്ന താരോദയത്തിന്റെ തുടക്കം . ആദ്യ ഇലവനില്‍ അവസരം ലഭിക്കാതിരുന്ന ചെര്‍ഷേവ് പകക്കാരനായി കളത്തിലേക്ക് . ആദ്യപകുതി തീരുംമുമ്പേ പകരക്കാരന്‍ ഒന്നാം നമ്പറായി .

ഇന്‍ജുറി ടൈമില്‍ ചെര്‍ഷേവിന്റെ മനോഹര ഹെഡര്‍ സൗദി ഗോള്‍കീപ്പറെ കാഴ്ച്ചക്കാരനാക്കി പാഞ്ഞു .12ാം വയസിലാണ് റയല്‍ മാഡ്രിഡfnd ചെര്‍ഷേവ് എത്തുന്നത് . റയലിന്റെ അക്കാദമി സിസ്റ്റത്തിലൂടെ വളര്‍ന്ന താരത്തിന് സീനിയര്‍ ടീമില്‍ ശോഭിക്കാനായില്ല. സെവിയ്യയിലും വലന്‍സിയയയിലും കളിച്ചതാരം നിലവില്‍ വിയ്യാറയലിന്റെ വിങ്ങറാണ് . സ്പാനിഷ് റഷ്യന്‍ പൗരത്വമുണ്ട് 27 കാരനായ ചെര്‍ഷേവിന് 

MORE IN SPORTS
SHOW MORE