വാട്സാപ്പ് കൂട്ടായ്മയിൽ കുമ്പളത്തെ ഫുട്ബോൾ സ്നേഹിതർ ഒരു കുടക്കീഴിൽ

kumbalam-footbal-fans
SHARE

ലോകകപ്പ് ലഹരിയിലാണ് നാടെങ്ങും. എറണാകുളും കുമ്പളം  സെന്ററിനു വടക്കും തെക്കും അർജന്റീനയും ബ്രസീലുമായി. ലോകകപ്പ് ആവേശം എത്തിയതോടെ രൂപമെടുത്ത വാട്സാപ്പ് കൂട്ടായ്മയാണ് കുമ്പളത്തെ ഫുട്ബോൾ ആരാധകരെ ഒരുമിച്ച് അണിനിരത്തിയത്. 

അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ജേഴ്സിയണിഞ്ഞ് ഗ്രാമവഴികളില്‍ ആരാധകര്‍ നിറഞ്ഞു. നാസിക്  ദോളിന്റെ താളത്തിന് അകമ്പടിയായി മഴയെത്തിയിട്ടും ആവേശം തണുത്തില്ല . കുമ്പളം വടക്കേ അറ്റത്ത് നിന്ന് അര്‍ജന്റീന ഫാന്‍സ് പടനയിച്ചിറങ്ങി. ബ്രസീല്‍ ഫാന്‍സ് കുമ്പളം സൗത്തില്‍ നിന്നുംഇരു ടീമുകളിലേയും താരങ്ങളുട‌െ ചിത്രങ്ങളും വഹിച്ച് ആരാധകര്‍ ആഘോഷമാക്കി . 

ലോക കപ്പ് മൽസരങ്ങൾ വലിയ സ്ക്രീനിൽ കാണുവാനാണ് ഇവരുടെ തീരുമാനം. ബ്രസീൽ ആരാധകർ കുമ്പളം സൗത്തിലും അർജന്റീന കുമ്പളം സെന്ററിലും ബിഗ് സ്ക്രീൻ ഒരുക്കും.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.