പത്തു ബോള്‍ മുട്ടിയിട്ടൊരു പത്തരമാറ്റ് ശതകം, ധോണി തന്ത്രത്തിലെ 100 വാട്സ് ഷോക്ക്

shane-watson-ipl
SHARE

‘പത്തു ബോള്‍ മുട്ടിയിട്ടൊരു പത്തരമാറ്റ് ശതകം’. ചെന്നൈ സൂപ്പര്‍ കിങ്സ് ഇന്നലെ രാത്രി മുതല്‍ പെരിയ വിസില്‍ പോഡുങ്കെ എന്ന് ആരാധകര്‍ ഉല്‍സാഹത്തോടെ ആര്‍പ്പുവിളിക്കുകയാണ്. ഇനി പറയൂ ഇത് ധോണിയുടെ വയസന്‍പ്പട ആണോ? എന്നാണ് തെല്ലഹങ്കാരത്തോടെ ആരാധകരുടെ വാദം. അത്രത്തോളം ആഘോഷമാണ് െഎപിഎല്‍ പതിനൊന്നാം പതിപ്പിന്‍റെ കൊടിയിറക്കം അവസാനിപ്പിച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സിന് മൂന്നാം കിരീടം ഉയര്‍ത്തിയപ്പോള്‍  നിര്‍ണ്ണായകമായത് വാട്സന്റെ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു. 

ഹൈദരാബാദിന്‍റെ തന്ത്രങ്ങളെ വളരെ കൂളായി ധോണി നേരിട്ടതും െചന്നൈയെ സൂപ്പര്‍ ഡ്യൂപ്പര്‍ കിങ്സാക്കി മാറ്റി.150-170 ശരാശരിയില്‍ റണ്‍നേടുകയും പിന്നീട് തങ്ങളുടെ ബോളിംഗ് ശേഷി ഉപയോഗിച്ച് എതിരാളികളെ ഒതുക്കുകയുമാണ്  ഈ ഐപിഎല്‍ സീസണ്‍ മുഴുവന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വീകരിച്ച മത്സര തന്ത്രം. ഇത് അറിഞ്ഞിട്ടും  ധോണി ആദ്യം ബൗളിങ് തിരഞ്ഞെടുത്തു. ഈ വിശ്വാസം കാത്ത ഷെയ്ന്‍ വാട്സണിന്‍റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ചെന്നൈയെ വിജയിപ്പിച്ചത്. ആദ്യ മൂന്ന് ഓവറുകളില്‍ പ്രതിരോധിക്കാനായിരുന്നു ചെന്നൈ ഓപ്പണര്‍മാരുടെ ശ്രമം. എന്നാല്‍  10 റണ്‍സെടുത്ത് ഡുപ്ലസിസ് പുറത്തായതോടെ മ‍ല്‍സരം സണ്‍റൈസേഴ്സ് ബൗളര്‍മാരുടെ കയ്യില്‍ ഭദ്രമെന്ന് തോന്നിച്ചു. ഷെയ്‌ന്‍ വാട്സണ്‍ ആദ്യ റണ്‍ കണ്ടെത്താന്‍ പത്ത് ബോളുകള്‍ തുഴയേണ്ഭി വന്നുവെന്നത് ആരാധകരെ നിരാശരാക്കിയിരുന്നു. പിന്നീട് സുരേഷ് റെയ്നെയും സണ്‍റൈസേഴ്സ് ബൗളര്‍മാരെ കൈകാര്യം ചെയ്തതോടെ കളി ചെന്നൈയുടെ വരുതിയിലായി. 

shane-watson

നോട്ട് ഔട്ടായ ഷെയിന്‍ വാട്സണ്‍ 57 പന്തില്‍ 117 റണ്‍സാണ് നേടിയത്. 11 ഫോറും, 8 സിക്സും അടങ്ങുന്ന ഉജ്വല  ഇന്നിംഗ്സ്. ഇതോടെ ഐപിഎല്ലില്‍ നാല്  സെഞ്ച്വറികള്‍ നേടുന്ന താരമായി വാട്സണ്‍. ഐപിഎല്ലില്‍ രണ്ട് ടീമിന് വേണ്ടി കിരീടം നേടുന്ന താരവുമായി വാട്സണ്‍. ആദ്യ ഐപിഎല്ലില്‍ വാട്സണ്‍ രാജസ്ഥാന്‍ റോയല്‍സിലായിരുന്നു ഷെയ്ന്‍ വാട്സണ്‍. 

MORE IN SPORTS
SHOW MORE