സൺറൈസേഴ്സിന്റെ ഫൈനൽ സ്വപ്നം അട്ടിമറിക്കാൻ കൊല്‍ക്കത്തയുടെ സ്പിൻ ത്രയം

sun-kolkata-new
SHARE

പേസര്‍മാരും റാഷിദ് ഖാന്റെ സ്പിന്‍ മികവും സമ്മേളിക്കുന്ന ബോളിങ് കരുത്താണ് സണ്‍റൈസേഴ്സിനെ ഈ സീസണിലെ ശ്രദ്ധേയ ടീമാക്കി മാറ്റിയത്. ഫൈനല്‍ സ്വപ്നം കണ്ട് സണ്‍റൈസേഴ്സ് കൊല്‍ക്കത്തയില്‍ ഇറങ്ങുമ്പോള്‍ സ്പിന്‍ ത്രയത്തെ അണിനിരത്തി മറുപടി നല്‍കാനാവും നൈറ്റ് റൈ‍ഡേഴ്സിന്റെ ശ്രമം. 

ഭുവനേശ്വര്‍ കുമാര്‍ നയിക്കുന്ന ഹൈദരാബാദ് പേസ് നിരയുടെ കരുത്ത് അറിഞ്ഞവരാണ് ലീഗിലെ എല്ലാടീമുകളും. കുറഞ്ഞ ടോട്ടലായിട്ടുപോലും പ്രതിരോധിച്ചു ജയിക്കാന്‍ ഹൈദാരാബാദിനെ പലപ്പോഴും സഹായിച്ചത് വീറുറ്റ ബോളിങ് നിരയാണ്.  10 മല്‍സരങ്ങളില്‍ നിന്ന് 9 വിക്കറ്റുകളാണ് ഭുവി വീഴ്ത്തിയത്. 26 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റെടുത്തതാണ് സീസണിലെ മികച്ച പ്രകടനം. ചെന്നൈയ്ക്കെതിരായ മല്‍സരത്തിലെ പ്രകടനം മാത്രം മതി കൗളിന്റെ കരുത്തറിയാന്‍. 15 മല്‍സരത്തില്‍ നിന്ന് സിദ്ധാര്‍ഥ് കൗള്‍ വീഴ്ത്തിയത് 19 വിക്കറ്റ്. ഇത്രയും കളികളില്‍ നിന്നു തന്നെ 18 വിക്കറ്റാണ് റാഷിദ് ഖാനെന്ന 18 കാരന്‍ വീഴ്ത്തിയത്. 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റ് വീഴ്ത്തിയതാണ് സീസണിലെ മികച്ച പ്രകടനം. പീയുഷ് ചൗള നയിക്കുന്ന  കൊല്‍ക്കത്തയുടെ സ്പിന്‍ നിരയ്ക്കും മൂര്‍ച്ച കൂടുതലാണ്.14 മല്‍സരത്തില്‍ നിന്ന് ചൗള പിഴുതെടുത്തത് 13 വിക്കറ്റ്. 15 കളികളില്‍ നിന്ന് കുല്‍ദീപ് എറിഞ്ഞിട്ടത് 15 വിക്കറ്റ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ തിളങ്ങുന്ന നരെയ്നും ഹൈദരാബാദിനെ പരീക്ഷിക്കുമെന്നുറപ്പ്. 15 മല്‍സരത്തില്‍ നിന്ന് 16 വിക്കറ്റ് സ്വന്തമാക്കിയ നരെയന്‍ 331 റണ്‍സും അടിച്ചെടുത്തിട്ടുണ്ട്.

MORE IN SPORTS
SHOW MORE