കൊഹ്‌ലിയേക്കാൾ അഞ്ച് റൺസ് മുന്നിൽ റെയ്ന; ഇരുവർക്കും പിറകെ രോഹിത്

raina-kohli-rohit
SHARE

ഐപിഎല്ലിലെ റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി സുരേഷ് റെയ്ന. കടുത്ത മല്‍സരം കാഴ്ചവച്ച വിരാട് കോഹ്‌ലിക്ക് ഇനി മല്‍സരങ്ങള്‍ ഇല്ലാത്തതിനാല്‍ ‌ഒന്നാം സ്ഥാനത്ത് തന്നെ റെയ്നയ്ക്ക് ഈ സീസണ്‍ അവസാനിപ്പിക്കാം. 175 മല്‍സരങ്ങളില്‍ നിന്ന് 4953 റണ്‍സാണ് റെയ്നയുടെ സമ്പാദ്യം.

കോഹ്‌ലിയേക്കാള്‍ അഞ്ച് റണ്‍സ് മുന്നിലാണ് റെയ്നിപ്പോള്‍. 175 മല്‍സരങ്ങളില്‍ നിന്ന് റെയ്നയ്ക്ക് 4953 റണ്‍സ്. 163 മല്‍സരങ്ങളില്‍ നിന്ന് കോഹ്‌ലിക്ക് 4948 റണ്‍സും. ഐപിഎല്ലിന്റെ ഫൈനലിലേക്ക് സൂപ്പര്‍ കിങ്സ് മുന്നേറിയതോടെ റെയ്നയ്ക്ക് ഈ സീസണില്‍ തന്നെ റണ്ണുയര്‍ത്താന്‍ അവസരമുണ്ട്. കോഹ്‌ലിയും ആര്‍സിബിയും പുറത്തായതിനാല്‍ റണ്‍വേട്ടയില്‍ വീണ്ടും മല്‍സരമുണ്ടാകണമെങ്കില്‍ അടുത്ത സീസണ്‍ എത്തണമെന്ന് ചുരുക്കം. സണ്‍റൈസേഴ്സിനെതിരെ റെയ്ന 22 റണ്‍സ് നേടിയതോടെയാണ് ഒന്നാമതുണ്ടായിരുന്ന കോഹ്‌ലി പിന്നിലായത്. ഈ സീസണിലെ 15 മല്‍സരങ്ങളില്‍ നിന്ന് 4 അര്‍ധസെഞ്ചുറികളടക്കം 435 റണ്‍സാണ് റെയ്ന നേടിയത്. 14 മല്‍സരങ്ങള്‍ കളിച്ച കോഹ്‌ലി 48.18 ശരാശരിയില്‍ 530 റണ്‍സ് നേടി. 4493 റണ്‍സ് സ്വന്തമായുള്ള രോഹിത് ശര്‍മയാണ് റെയ്‌നയ്ക്കും കോഹ്‌ലിക്കും പിന്നിലായുള്ളത്

MORE IN SPORTS
SHOW MORE