ചാഹർ മാനത്തേക്ക് പന്ത് എറിഞ്ഞു; നോ ബോൾ അനുവദിക്കാതെ അംപയർ; വിചിത്ര ബോൾ: വിഡിയോ

deepak-chahar
SHARE

സൺറൈസേഴ്സ് ഹൈദാബാദിനെതിരായ മത്സരത്തിൽ പിറന്ന വിചിത്ര ബോളാണ് ക്രിക്കറ്റ് പ്രേമികൾ ആഘോഷമാക്കുന്നത്. ചെന്നൈ സൂപ്പർ കിംഗ് സ് താരം ദീപക് ചാഹർ എറിഞ്ഞ പന്ത്  ട്രെൻിംഗ് ആയി കഴിഞ്ഞു. ചാഹർ മാനത്തേക്ക് എറിഞ്ഞ പന്ത് ക്രിക്കറ്റിലെ പത്ത് വിചിത്ര പന്തുകളിൽ ഇടം നേടി കഴിഞ്ഞു. മത്സരത്തിന്റെ അഞ്ചാം ഓവറിലാണ് സംഭവം. ചാഹറിന് പന്തിന്റെ നിയന്ത്രണം നഷ്ടമായതോടെ ബാറ്റ്സ്മാന് മുകളിലൂടെ പന്ത് കീപ്പറുടെ അടുത്തേക്ക് ഉയർത്തി എറിയുകയായിരുന്നു. 

പന്ത് ധോണി കൈക്കലാക്കിയ ഉടനെ അംപയർ ഡെഡ് ബോളാണ് എന്ന് വിധിച്ചതോടെ ബാറ്റ്സ്മാനായ ഷാക്കിബ് അല്‍ ഹസൻ പരസ്യമായി പ്രതിഷേധിക്കുകയും ചെയ്തു. ബാറ്റ്സ്മാന്റെ തലയ്ക്ക് മുകളിലൂടെ പോയതിനാൽ നോ ബോൾ വിധിക്കുമെന്നാണ് എല്ലാവരും പ്രതിക്ഷിച്ചത്. സ്റ്റംബിന്റെ വശത്തുകൂടെ പോയത് കൊണ്ട്  വൈഡ് അനുവദിക്കുമെന്നും കണക്കുകൂട്ടലുകൾ ഉണ്ടായിരുന്നു.എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്നതായിരുന്നു അംപയർ   മറൈസ് ഇറാസ്മസിന്റെ തീരുമാനം.  ക്രീസില്‍ നിന്ന ഷാക്കിബ് അംപയറുടെ തീരുമാനത്തില്‍ പ്രത്യക്ഷമായി നിരാശ പ്രകടിപ്പിച്ചെങ്കിലും അംപയര്‍ തീരുമാനം മാറ്റിയില്ല.

MORE IN SPORTS
SHOW MORE