ഇനിയേസ്റ്റ ടീമിൽ; ഫാബ്രിഗാസും മൊറാട്ടയും ഇല്ലാതെ സ്പെയിൻ റഷ്യക്ക്

spain
SHARE

ലോകകപ്പിനുള്ള സ്പെയിന്‍ ടീമില്‍ നിന്ന് ചെല്‍സി താരങ്ങളായ ഫാബ്രിഗാസിനെയും മൊറാട്ടയെയും ഒഴിവാക്കി. ഇസ്കോ ,ഡേവിഡ് സില്‍വ, ഇനിയേസ്റ്റ,  എന്നിവരും  23 അംഗ ടീമില്‍ ഇടം പിടിച്ചു.

അല്‍വാറോ മൊറാട്ടയെയും ഫാബ്രിഗാസിനെയും തഴഞ്ഞ് സ്പെയില്‍ റഷ്യയിലേയ്ക്ക്. ചെല്‍സിയിലെ മോശം പ്രകടനമാണ് സ്ട്രൈക്കര്‍  മൊറാട്ടയെ സ്പെയിന്‍ ടീമിന് പുറത്തെത്തിച്ചത്. അസെന്‍സിയോ അസ്പാസ്, ഡിയഗോ കോസ്റ്റ എന്നിവരാണ് ടീമിലെ പ്രധാന സ്ട്രൈക്കര്‍മാര്‍ . ചെല്‍സി താരങ്ങളായ പെട്രോ ഫാബ്രിഗസ്, മാര്‍ക്കസ് അലോണ്‍സോ എന്നിവര്‍ക്കും ടീമില്‍ ഇടം നേടാനായില്ല.

റയല്‍ മാഡ്രിഡിന്റെ ഇസ്കോ, മാഞ്ചസ്റ്റര്‍ സിറ്റിയിലെ സില്‍വ, ഇനിയേസ്റ്റ , കോക്കെ , തിയാഗോ എന്നിവരും ടീമില്‍ ഇടംപിടിച്ചു. മാ‍ഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താരം ഡേവിഡ് ഡെഹെയയാണ് സ്പെയിനിന്റെ വലകാക്കുക. ജൂണ്‍ 15ന് പോര്‍ച്ചുഗലിനെതിരെയാണ് സ്പെയിനിന്റെ ആദ്യ മല്‍സരം.

MORE IN SPORTS
SHOW MORE