അത്ഭുതങ്ങളുടെ കെട്ടഴിച്ച് ആഫ്രിക്കൻ ഫുട്ബോൾ; ലോകം കാത്തിരിക്കുന്നു അത്ഭുതങ്ങൾക്കായി

mane-drogba
SHARE

പ്രതിരോധത്തിന്റേയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും പര്യായമാണ് ആഫ്രിക്കന്‍ ഫുട്ബോള്‍. ഓരോ തവണ അവര്‍ ലോകവേദിയിലെത്തുമ്പോഴും അല്‍ഭുതങ്ങള്‍ സൃഷ്ടിച്ചാണ് മടങ്ങാറ്.

ലോകകപ്പിലെ മല്‍സരങ്ങൾ ആഫ്രിക്കയ്ക്ക് സാമ്രാജ‍ത്വത്തിനെതിരെയുള്ള പോരാട്ടത്തിന്റെ വേദികൂടിയാണ്. വന്യമായ  ആഫ്രിക്കന്‍ സൗന്ദര്യത്തിലൂടെ അവര്‍ നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്. കാമറൂണിലൂടെ റോജര്‍ മില്ലയും  സാമുവല്‍ ഏറ്റുവും ഐവറി കോസ്റ്റിലൂടെ ദ്രോഗ്ബയും  വിസ്മയിച്ചപ്പോള്‍ റഷ്യയില്‍ സെനഗലിലൂടെ മാനെയും ഈജിപ്തിലൂടെ സലായും കരുതിവച്ചിരിക്കുന്ന അത്ഭുതങ്ങൾക്കായി കാത്തിരിക്കാം  

2014 ലോകകപ്പിലെ ചാംപ്യന്‍മാരായ ജര്‍മനിയെ വിറപ്പിച്ചാണ് റൗണ്ട് ഓഫ് 16ല്‍ ആഫ്രിക്കന്‍ വമ്പന്‍മാരായ അള്‍ജീരിയ കീഴടങ്ങിയത്. അതേ ലോകകപ്പില്‍ ദക്ഷിണ കൊറിയയെ 4–2 ന് തോല്‍പിച്ച് അള്‍ജീരിയ കരുത്ത് കാട്ടി. 1990 ല്‍ ഇറ്റലി ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തി റോജര്‍ മില്ലയുടെ  കാമറൂണ്‍

2002 ലോകകപ്പിലാണ് സാമുവല്‍ ഏറ്റുവെന്ന ഇതിഹാസത്തെ ലോകം അറിയുന്നത്. ലോകകപ്പിലെ പ്രകടനത്തെ തുടര്‍ന്ന് ബാര്‍സയിലെത്തിയ താരം 108 കളിയില്‍ നിന്ന് 145 ഗോളുകളടിച്ചു. 2006ല്‍ ജര്‍മനി ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ ആനപ്പടയുടെ താരമായിരുന്നു  ദിദയര്‍ ദ്രോഗ്ബ.

MORE IN SPORTS
SHOW MORE