ഹമ്പോ...ഇങ്ങനെയുണ്ടോ ഒരു ആരാധന! ബംഗലൂരിന്റെ നമ്പർ വണ്‍ ആരാധകനായി സുകുമാർ

banglore-no-i-fan-1
SHARE

ഐപിഎല്ലിന്റെ തുടക്കം മുതല്‍ സൂപ്പര്‍ താരങ്ങളടങ്ങിയ ടീമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ . ആരാധകരും ഒരുപാടുണ്ട് ആര്‍.സി.ബിക്ക് . പക്ഷേ എല്ലാ ആരാധകരെയും കടത്തിവെട്ടും ബംഗളൂരു നിവാസിയായ സുകുമാര്‍ കുമാര്‍. 

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നമ്പര്‍ വണ്‍ ഫാനെന്ന് ക്ലബുതന്നെ വിശേഷിപ്പിച്ച ആരാധകന്‍ . വെറുതെ കിട്ടിയതല്ല  ആ പദവി. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍ സി ബി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കളിക്കാനിറങ്ങിയപ്പോഴെല്ലാം ഗ്യാലറിയില്‍ സുകുമാറുണ്ടായിരുന്നു. 

ബാംഗ്ലൂരിന്റെ നിറങ്ങളായ മഞ്ഞയും ചുവപ്പും അണിഞ്ഞ് മുഖത്ത് ഛായമിട്ട് സ്റ്റൈലായാണ് സുകുമാര്‍ മല്‍സരം കാണാനെത്തുന്നത്.അത്ര പണമൊന്നുമില്ലങ്കിലും സമ്പാദ്യത്തില്‍ നിന്ന് മിച്ചംവച്ചാണ് ടിക്കറ്റിനുള്ള തുക കണ്ടെത്തുന്നത്. ഒാരോ വേഷങ്ങളണിഞ്ഞാണ് സുകുമാര്‍ മല്‍സരം കാണാനെത്തുന്നത് 

MORE IN SPORTS
SHOW MORE