പ്രായം വെറും അക്കം മാത്രം; ധോണി മാജിക് വീണ്ടും: കുട്ടിക്രിക്കറ്റിൽ 6000 റൺസ് പിന്നിട്ടു

ms-dhoni
SHARE

ടിട്വന്റിയിൽ 6000 റൺസെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യൻ മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി. ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസിനെതിരായ മത്സരത്തിലാണ് ധോണിയുടെ നേട്ടം. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് ധോണി. 

സുരേഷ് റെയ്ന (7708), വിരാട് കോലി(7621), രോഹിത് ശർമ(7303), ഗൗതം ഗംഭീർ എന്നിവരാണ് മറ്റ് താരങ്ങള്‍‍. ഡല്‍ഹിക്കെതിരായ മത്സരത്തിന് മുൻപ് 6000 തികയ്ക്കാൻ 10 റൺസ് കൂടിയേ ധോണിക്ക് വേണ്ടിയിരുന്നുള്ളൂ. 17 റൺസെടുത്താണ് താരം മടങ്ങിയത്.  290 മത്സരങ്ങളില്‍ നിന്നായി 6007 റണ്‍സാണ് ധോണിയുടെ ഇതുവരെയുള്ള സമ്പാദ്യം. 

ഏറ്റവുമധികം റണ്‍സ് അടിച്ചുകൂട്ടിയ റെക്കോര്‍ഡ് വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയിലിനൊപ്പമാണ്. 21 സെഞ്ച്വറികളും 50 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 11,436 റണ്‍സാണ് ഗെയിലിന്റെ നേട്ടം. 9119 റണ്‍സുമായി ന്യൂസിലാന്‍ഡ് താരം ബ്രണ്ടന്‍ മക്കല്ലമാണ് രണ്ടാം സ്ഥാനത്ത്. 

ഐപിഎല്‍ പ്ലേ ഓഫില്‍ കടന്ന ചെന്നൈ കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ ഡല്‍ഹിയോട് 34 റണ്‍സിന് പരാജയപ്പെട്ടു. പോയിന്റ് പട്ടികയില്‍ സണ്‍റൈസേഴ്സിനെ മറികടന്ന് ഒന്നാമതെത്താനുള്ള അവസരമാണ് ചെന്നൈക്ക് നഷ്ടമായത്.

MORE IN SPORTS
SHOW MORE