വനിത ഐപിഎല്ലിന് തയ്യാറെടുത്ത് ബിസിസിഐ

woman-ipl
SHARE

വനിത ഐപിഎല്ലിന് തയ്യാറെടുത്ത് ബിസിസിഐ . മൂന്നുവര്‍ഷത്തിനകം ഐപിഎല്ലില്‍ വനിത താരങ്ങളും ക്രീസിലിറങ്ങും.ഒാസ്ട്രേലിയന്‍ വനിത ബിഗ് ബാഷ് ലീഗിന്റെ മാതൃക പിന്തുടര്‍ന്നാണ് വനിത ഐപിഎല്ലിന് ബി സി സി ഐ തയ്യാറെടുക്കുന്നത് .  മൂന്നുവര്‍ഷത്തിനുള്ളില്‍ വനിത ലീഗ് ആരംഭിക്കാനാണ് ശ്രമം. താരലേലവും ടീം രൂപീകരണവും എല്ലാം നിലവിലെ ഐപിഎല്ലിന്റെ മാതൃകയിലായിരിക്കും . 

ലോകകപ്പില്‍ ഇന്ത്യന്‍ വനിത ടീമിന്റെ മികച്ച പ്രകടനമാണ് വനിത ലീഗിന് ബിസിസിഐയെ പ്രേരിപ്പിച്ചത്. ലീഗിന് മുന്നോടിയായി ഇത്തവണത്തെ പ്ലേ ഒാഫിന് മുമ്പ് വാങ്കഡെ സ്റ്റേഡിയത്തില്‍ വനിത ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്ന പ്രദര്‍ശന മല്‍സരം സംഘടിപ്പിക്കും. ബിസിസിഐ ഇലവനും ഐപിഎല്‍ ഇലവനും തമ്മിലായിരിക്കും മല്‍സരം. ഹര്‍മന്‍പ്രീത് കൗറും  സ്മൃതി മന്ദാനയുമാണ് ടീമുകളെ നയിക്കുന്നത് . ഒാസ്ട്രേലിയയുടെ ബെത്ത് മൂണി, മേഗന്‍ ഷട്ട്, അലീസ ഹീലി ന്യുസിലന്‍ണ്ടിന്റെ സോഫി ഡിവൈന്‍ തുടങ്ങിയവരും പ്രദര്‍ശന മല്‍സരത്തില്‍ പങ്കെടുക്കും. 

MORE IN SPORTS
SHOW MORE