ഡിവില്ലിയേഴ്സിന്‍റെ പ്രണയകഥയില്‍ 'ഇന്ത്യന്‍' ട്വിസ്റ്റ്; ഭാര്യയെ താജ്മഹലിലെത്തിച്ചത് കള്ളം പറഞ്ഞ്

de-villiers-wife
SHARE

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം എബി ഡിവില്ലിയേഴ്സിന്‍റെ പ്രണയത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനും താജ്മഹലിനും വലിയ സ്ഥാനമുണ്ട്. ഐപിഎല്ലിനായി ഇന്ത്യയിലെത്തിയപ്പോഴാണ് ഡാനിയേലയോട് ഡിവില്ലിയേഴ്സ് ഔദ്യോഗികമായി പ്രണയാഭ്യര്‍ഥന നടത്തുന്നത്. ആ സര്‍പ്രൈസ് കഥ പങ്കുവെക്കുകയാണ് താരം.

'2012ല്‍ ഐപിഎല്ലിനായി ഇന്ത്യയിലെത്തുന്നതിന് മുന്‍പെ മനസ്സില്‍ വിശദമായ പ്ലാനുണ്ടായിരുന്നു. താജ് മഹലിന് മുന്നില്‍ വെച്ച് ഡാനിയേലയോട് വിവാഹാഭ്യര്‍ഥന നടത്താനായിരുന്നു പ്ലാന്‍. മോതിരമെല്ലാം നേരത്തെ തയ്യാറാക്കി. ഈ മനോഹരനിമിഷം പകര്‍ത്താന്‍ ഫോട്ടോഗ്രാഫര്‍മാരെയും വിഡിയോഗ്രാഫര്‍മാരെയും ചുമതലപ്പെടുത്തി. ഇവര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണെന്ന് ഡാനിയേലയോട് കള്ളം പറഞ്ഞു. ഒടുവില്‍ എല്ലാം വിചാരിച്ചപോലെ ഭംഗിയായി നടന്നു. ഡാനിയേലക്ക് എല്ലാം വലിയ സര്‍പ്രൈസ് ആയിരുന്നു. '', ഡിവില്ലിയേഴ്സ് പറഞ്ഞു.

'വാട് ദ ഡക്ക് സീസണ്‍ 3' എന്ന പരിപാടിക്കിടെയാണ് ഡിവില്ലിയേഴ്സ് മനസ്സുതുറന്നത്. ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്രിക്കറ്റ് താരം ജോണ്ടി റോഡ്സും വില്ലിയേഴ്സിനൊപ്പമുണ്ടായിരുന്നു.  

2013ലായിരുന്നു ഡിവില്ലിയേഴ്സിന്‍റെ  വിവാഹം. രണ്ട് മക്കളുണ്ട്.  റോഡ്സ് തന്‍റെ മകള്‍ക്ക് ഇന്ത്യ എന്ന് പേരിട്ടപോലെ ഇനിയൊരു മകനുണ്ടായാല്‍ അവന് 'താജ്' എന്ന് പേരിടുമെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു. 

MORE IN SPORTS
SHOW MORE