ഇന്ത്യയിലെ ക്രിക്കറ്റിന്റെ വളർച്ച അതിശയിപ്പിക്കുന്നതെന്ന് ജോണ്ടിറോ‍‍‍‍‍ഡ്സ്

jonty-rodes-t
SHARE

ക്രിക്കറ്റിനോടുള്ള പുതുതലമുറ‌യുടെ താൽ‌പര്യം ഇന്ത്യയിലെപ്പോലെ മറ്റൊരിടത്തും കാണാനാകില്ലെന്ന് ദക്ഷിണാഫ്രിക്കൻ മുൻ ക്രിക്കറ്റ്താരം ജോണ്ടിറോ‍‍‍‍‍ഡ്സ്. ഐപിഎല്‍ ഉൾപ്പെടെ ക്രിക്കറ്റ് ലീഗുകളുടെ പ്രസക്തി വർധിക്കുന്നത്, ഇതിന് തെളിവാണെന്നും അദ്ദേഹം മുംബൈയിൽ മനോരമന്യൂസിനോട് പറഞ്ഞു. 

ഐപിഎൽ പോലെ ക്രിക്കറ്റിനെ പ്രോല്‍സാഹിപ്പിക്കുന്ന ലീഗ് മൽസരങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് ' 'ക്രിക്കറ്റ്മൈതാനത്തെ പറക്കുംപറവ' എന്ന് വിശേഷണമുള്ള ജോണ്ടിറോഡ്സ് മനോരമ ന്യൂസിനോട് മനസുതുറന്നത്. ലോകത്ത് മറ്റൊരിടത്തും കാണാനാകാത്ത തരത്തിലാണ് ഇന്ത്യയിലെ ക്രിക്കറ്റിൻറെ വളർച്ച. ക്രിക്കറ്റിനോടുള്ള വികാരം പലപ്പോഴും അതിശയിപ്പിച്ചിട്ടുണ്ടെന്നും പ്രതികരണം. 

ചെറുതുംവലുതുമായ പുതിയലീഗുകൾ സംഘടിപ്പിക്കപ്പെടുന്നത്, അനുദിനം ക്രിക്കറ്റ് വളർന്നുവരുന്നതിന് തെളിവാണ്. 

മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിൻറെ കായിപ്രോൽസാഹന പദ്ധതി 'ബ്ലൂലീഗ് ഓഫ് ഡ്രീംസി'ൽ പങ്കെടുത്തശേഷമാണ് ഇന്ത്യയിലെ ക്രിക്കറ്റിൻറെ വളർച്ചയെക്കുറിച്ച് ജോണ്ടിറോഡ്സ് പ്രതികരിച്ചത്. കഴിഞ്ഞസീസൺ വരെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിൻറെ ഫീൽഡിങ് കോച്ചായിരുന്നു ജോണ്ടിറോഡ്സ്.

MORE IN SPORTS
SHOW MORE