അന്റോയിന്‍ ഗ്രീസ്മാനിലും, പോള്‍ പോഗ്ബയിലും ഫ്രാൻസിന്റെ പ്രതീക്ഷ; ലോകകപ്പ് ടീം തയ്യാർ

france-fifa-world-cup-2018
SHARE

ലോകകപ്പിനുള്ള 23 അംഗ ഫ്രഞ്ച് ടീം തയ്യാര്‍ . അന്റോയിന്‍ ഗ്രീസ്മാനിലും പോള്‍ പോഗ്ബയിലുമാണ് ഫ്രാന്‍സിന്റെ പ്രതീക്ഷകള്‍ .അന്റോയിന്‍ ഗ്രീസ്മാനും, കിലിയന്‍ എംബാപ്പെയും ഒലിവര്‍ ഗിരൂഡും ഫ്രഞ്ച് പ്രതീക്ഷകള്‍ വലയിലാക്കാന്‍ മുന്നേറ്റ നിരയിലിറങ്ങും . മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോള്‍ പോഗ്ബയും ബയേണ്‍ മ്യൂണിക്കിന്റെ കൊറന്‍റ്റൈന്‍ ടൊലീസോയും യുവന്റസിന്റെ ബെയിസ് മറ്റൂഡിയും മധ്യനിരയില്‍ കളിമെനയും.യൂറോപ്പ ലീഗ് ഫൈനലിനിടെ പരുക്കേറ്റ ദിമിത്രി പയറ്റിന് ലോകകപ്പ് നഷ്ടമായി . ബാര്‍സിലോനയുെട സാമുവല്‍ ഉംറ്റിറ്റിയും റയല്‍ മാഡ്രിഡിന്റെ റാഫേല്‍ വെറെയ്നും ഫ്രഞ്ച് പ്രതിരോധം സംരക്ഷിക്കും ബെഞ്ചമിന്‍ മെന്‍ഡി , ലൂക്കാസ് ഹെര്‍നാണ്ടസ്, ആദില്‍ റാമി എന്നിവരും ടീമില്‍ ഇടം കണ്ടെത്തി. ആന്റണി മാര്‍ഷ്യല്‍ , അലക്സാണ്ടര്‍ ലക്കാസറ്റെ , കിങ്സ്്ലി കോമാന്‍ എന്നിവര്‍ക്ക് ടീമില്‍ ഇടംലഭിച്ചില്ല. ഒാസ്ട്രേലിയയ്ക്കെതിരെയാണ് ഫ്രാന്‍സിന്റെ ആദ്യ മല്‍സരം 

MORE IN SPORTS
SHOW MORE