ഒരു ഇന്നിങ്ങിസില്‍ ഏറ്റവും അധികം റണ്‍സ് വഴങ്ങിയ ബോളറായി ബേസില്‍ തമ്പി

basil-thampy-t
SHARE

ഐപിഎല്ലില്‍ ഒരു ഇന്നിങ്ങിസില്‍  ഏറ്റവും അധികം റണ്‍സ് വഴങ്ങിയ ബോളറായി ബേസില്‍ തമ്പി. ബാംഗ്ലൂരിനെതിരെ നാലോവറില്‍ 70 റണ്‍സാണ് ബേസില്‍ വഴങ്ങിയത് 

പഠിച്ച പണി പതിനെട്ടും ബേസില്‍ തമ്പി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പയറ്റി . എല്ലാത്തിനും ബാംഗ്ലൂര്‍ ബാസ്റ്റ്മാന്‍മാര്‍ക്ക് മറുപടിയുണ്ടായിരുന്നു. ഭുവനേശ്വറിന് പകരക്കാരനായി ടീമിലെത്തിയെ ബേസിലിനെ എട്ടാം ഒാവറില്‍ വില്യംസണ്‍ പന്തേല്‍പ്പിച്ചു. രണ്ട് സിക്സറടക്കം വഴങ്ങിയത് 16 റണ്‍സ്.

പിന്നെയും മൂന്നോവറുകള്‍ കൂടി ബേസില്‍ തമ്പി പന്തെറിഞ്ഞെങ്കിലും  റണ്‍ പതിവുപോലെ ബാംഗ്ലൂര്‍ സ്കോര്‍കാര്‍ഡിലെത്തി . ഒടുവില്‍ പത്തൊന്‍പതാം ഒാവറില്‍ ലോ ഫുള്‍ടോസ് എറിഞ്ഞ് സ്പ്പെല്ലവസാനിപ്പിക്കുമ്പോള്‍ ബേസിലിന്റെ അക്കൗണ്ടില്‍ 70 റണ്‍സ്.  

ഐപിഎല്ലിലെ മോശം ബോളിങ്ങന്റെ നാണക്കേട് ഇതുവരെ  സണ്‍ റൈസേഴ്സിന്റെ തന്നെ ഇഷാന്‍ ശര്‍മയുടെ പേരിലായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ 2013ല്‍  ഇഷാന്ത് വഴങ്ങിയത് 66 റണ്‍സ്. ചാംപ്യന്‍സ് ട്രോഫിയില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ എസ് അരവിന്ദ് 2011ല്‍ വഴങ്ങിയ 69 റണ്‍സും റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടംകണ്ടെത്തി.  പാക്കിസ്ഥാന്‍ ക്രിക്കറ്റ് ലീഗില്‍ സിയാല്‍ക്കോട്ട് സ്റ്റാലിയന്‍ താരം സര്‍മാദ് അന്‍വര്‍ വഴങ്ങിയ 81 റണ്‍സാണ്  ടിട്വന്റി ലീഗിലെ റെക്കോര്‍ഡ്. രാജ്യാന്തര ട്വന്റി ട്വന്റി യില്‍ നാണംകെട്ട റെക്കോര്‍ഡ്  അയര്‍ലന്റിന്റെ ബാരി മക്കാര്‍ത്തിയുടെ പേരിലും  അഫ്ഗാസിന്സ്ഥാനെതിരെ ബാരി വഴങ്ങിയത് 69 റണ്‍സ്  

MORE IN SPORTS
SHOW MORE