യുവേഫ യൂറോപ്പ ലീഗ് കിരീടം അത്‌ലറ്റിക്കോ മഡ്രിഡിന്

uefa-t
SHARE

യുവേഫ യൂറോപ്പ ലീഗ് കിരീടം  അത്‌ലറ്റിക്കോ മഡ്രിഡിന് . ഫൈനലില്‍ ഫ്രഞ്ച് ക്ലബായ മാര്‍സയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് അത്‌ലറ്റിക്കോ  മൂന്നാം യുറോപ്പ കിരീടം സ്വന്തമാക്കിയത്. 

കളിച്ചത് മാഴ്സെ കപ്പടിച്ചത് അത്്ലറ്റികോ മാഡ്രിഡ്.  മല്‍സരത്തിലേറിയ പങ്കും പന്തുനിയന്ത്രിച്ചിട്ടും ഗോളടിക്കാന്‍ മാത്രം മാഴ്സെയ്ക്കായില്ല . മാഴ്സെ പ്രതിരോധത്തിന്റെ പിഴവില്‍ നിന്ന് കിട്ടിയ അവസരം  21 മിനിറ്റില്‍  അന്റോയിന്‍ ഗ്രീസ്മാന്‍ മുതലാക്കി 

ഫ്രഞ്ച് താരം ദിമിത്രി പയറ്റ് പരുക്കേറ്റ് മടങ്ങിയതും മാഴ്സെയ്ക്ക് തിരിച്ചടിയായി . ഫ്രാന്‍സിന്റെ യൂറോകപ്പ് ഹീറോയായിരുന്ന പയറ്റിന്റെ ലോകകപ്പ് സാധ്യതകള്‍ക്കും പരിക്ക് തിരിച്ചടിയായി 

49ാം മിനിറ്റില്‍ മാഴ്സെ പ്രതിരോധം ഒരിക്കല്‍ കൂടി ഗ്രീസ്മാന് മുന്നില്‍ കീഴടങ്ങി, മല്‍സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ ഗാബി അത്്്ലറ്റികോ മാഡ്രിഡിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.  

MORE IN SPORTS
SHOW MORE