പ്ലേഓഫ് പ്രതീക്ഷയുമായി മുംബൈ; പഞ്ചാബിനെ തകർത്തു

mumbai-win
SHARE

ഐപിഎല്ലിലെ പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്തി മുംബൈ ഇന്ത്യന്‍സ്. നിര്‍ണായക മല്‍സരത്തില്‍ മുംബൈ പഞ്ചാബ് കിങ്സ് ഇലവനെ 3 റണ്‍സിന് തോല്‍പ്പിച്ചു. 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് 5 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 60 പന്തില്‍ 94 റണ്‍സെടുത്ത  ലോകേഷ് രാഹുലിന്റെ മികവില്‍ ശക്തമായി തിരിച്ചടിച്ച കിങ്സ് ഇലവനെ ബുംറയുടെ ബോളിങ് മികവാണ് തോല്‍വിയിലേക്ക് തള്ളിയിട്ടത്. 46 റണ്‍സെടുത്ത് ആരോണ്‍ ഫിഞ്ചും പഞ്ചാബിന് വേണ്ടി തിളങ്ങി. ബുംറ 15 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത മുംബൈ 8 വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 186 റണ്‍സെടുത്തത്. ആന്‍ഡ്രൂ ടൈയുടെ 4 വിക്കറ്റ് പ്രകടനത്തില്‍ പതറിയ ഇന്ത്യന്‍സിനെ കെയ്റോണ്‍ പൊള്ളാര്‍ഡും ക്രൂണാല്‍ പാണ്ഡ്യയും ചേര്‍ന്നാണ് മികച്ച സ്കോറിലെത്തിച്ചത്. പൊള്ളാര്‍ഡ് 23 പന്തില്‍ 50 റണ്‍സും പാണ്ഡ്യ 32 റണ്‍സുമെടുത്തു.  സൂര്യകുമാര്‍ യാദവ് 27 റണ്‍സെടുത്തും രോഹിത് ശര്‍മ 6 റണ്‍സിനും പുറത്തായി. പൊള്ളാര്‍ഡിനെയും ഹാര്‍ദിക് പാണ്ഡ്യയേയും പുറത്താക്കിയ അശ്വിനും പഞ്ചാബ് നിരയില്‍ തിളങ്ങി. 

MORE IN SPORTS
SHOW MORE