‘ബ്ലൂലീഗ് ഓഫ് ഡ്രീംസിന്’ മുംബൈയിൽ ആരംഭം

blue-league-of-dreams-t
SHARE

പുതുമുഖ ക്രിക്കറ്റ്താരങ്ങളെ കണ്ടെത്തുന്നത് ലക്ഷ്യമാക്കിയുള്ള ‘ബ്ലൂലീഗ് ഓഫ് ഡ്രീംസിന്’ മുംബൈയിൽ ആരംഭം. വളർന്നുവരുന്ന താരങ്ങൾക്ക് സഹീർ‌ഖാൻ, ബ്രെറ്റ്ലീ തുടങ്ങി രാജ്യാന്തര താരങ്ങൾക്കൊപ്പം കളിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. മുത്തൂറ്റ് പാപ്പച്ചൻഗ്രൂപ്പാണ് പുതിയ കായികപ്രോൽസാഹന പദ്ധതിക്ക് തുടക്കംകുറിച്ചിരിക്കുന്നത്. 

രാജ്യത്ത് വളർന്നുവരുന്ന ക്രിക്കറ്റ് താരങ്ങളുടെ സ്വപ്നസാക്ഷാക്കാരത്തിനാണ് 'ബ്ലൂലീഗ് ഓഫ് ഡ്രീംസ് വഴിതെളിക്കുന്നത്. ആകെലഭിച്ച 1200 അപേക്ഷകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട നാല് ടീമുകളെ നയിച്ചത് നാല് രാജ്യാന്തര ക്രിക്കറ്റ്താരങ്ങൾ. സഹീർഖാൻ, ബ്രറ്റ്ലീ, ഹെർഷൽഗിബ്സ്, ജോണ്ടിറോഡ്സ്. 

മുംബൈ എയർഇന്ത്യ ക്രിക്കറ്റ് മൈതാനിയിൽനടന്ന മൽസത്തിൽ ഡൽഹി മുംബൈ എന്നിവിടങ്ങളിൽനിന്നുള്ള ടീമുകളൾക്കൊപ്പം മാറ്റുരയ്ക്കാൻ കേരളത്തിൽനിന്നും ഒരുടീമിന് അവസരംലഭിച്ചു. കോട്ടയം സ്പാർട്ടൻസ് ടീമിനെ നയിച്ചത് സഹീർഖാൻ. പ്രിയപ്പെട്ട താരത്തിനൊനൊപ്പം കളിക്കുകയെന്ന ആഗ്രഹം സാക്ഷാത്കരിച്ചതിൽ ടീംമംഗങ്ങൾക്ക് സംതൃപ്തി. 

സാധാരണക്കാരായ കഴിവുള്ള താരങ്ങളെ ഉയർത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് മുത്തൂറ്റ് പാപ്പച്ചൻഗ്രൂപ്പ് ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ് പറഞ്ഞു. വരുംവർഷങ്ങളിൽ ടീമുകളുടെ എണ്ണവും മൽസരക്രമവും വിപുലമാക്കും

MORE IN SPORTS
SHOW MORE