വാങ്കഡെയിൽ വിളക്കണഞ്ഞു; മൊബൈല്‍ തെളിച്ച് കളിപ്രേമികൾ, വിഡിയോ

wankhede- stadium
SHARE

മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഐപിഎൽ മത്സരത്തിനിടെ ഫ്ലഡ് ലൈറ്റുകൾ പണിമുടക്കി. കളി പത്തുമിനിറ്റോളം നിർത്തിവച്ചു. മുംബൈ ഇന്ത്യൻസും കിങ്‌സ് ഇലവൻ പഞ്ചാബും തമ്മിലുള്ള വാശിയേറിയ മൽസരം പുരോഗമിക്കുന്നതിനു ഇടയിലാണ് മൈതാനം പാതിവെളിച്ചത്തിൽ ആയത്.

സ്റ്റേഡിയത്തിൽ ആകെ നാല് ഫ്ലഡ് ലൈറ്റുകൾ ഉള്ളതിൽ രണ്ടും സെക്കന്റുകളുടെ വ്യത്യാസത്തിൽ അണയുകയായിരുന്നു. ഇതോടെ മൈതാനത്തുനിന്നും  കളിക്കാരെയെല്ലാം ഒഴിവാക്കി. എന്നാൽ, കൂകിവിളിച്ച ആരാധകർ എല്ലാം അവരുടെ കൈകളിലുള്ള മൊബൈൽ ടോർച്ചെടുത്തു. മുപ്പതിനായിരത്തോളം കാണികൾ മൊബൈൽ വെളിച്ചം തെളിച്ചതോടെ വാങ്കഡെയിൽ അതും ഒരു കാഴ്ചയായി. വിഡിയോ

MORE IN SPORTS
SHOW MORE