റെയ്നയുടെ മകള്‍ക്ക് രണ്ടാം പിറന്നാള്‍: പാട്ടുപാടി ധോണിയും ബ്രാവോയും; വീഡിയോ

raina daughter
SHARE

ഐപിഎല്‍ സീസണ്‍ പ്ലേ ഓഫ് ചൂടിലേക്ക് കടക്കുമ്പോള്‍ പിറന്നാള്‍ ആഘോഷിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ് താരങ്ങള്‍. സുരേഷ് റെയ്നയുടെ മകളുടെ പിറന്നാള്‍ ആഘോഷിക്കാനാണ് എല്ലാവരും ഒന്നിച്ചുകൂടിയത്. ചെന്നൈ ക്യാപ്റ്റ്ന്‍ മഹേന്ദ്രസിങ് ധോണി, ഡ്വെയ്ന്‍ ബ്രാവോ എന്നിവരുള്‍പ്പെടെയുള്ള താരങ്ങള്‍ രണ്ടുവയസ്സ് തികയുന്ന ഗ്രാസ്യക്ക് ആശംസകളുമായി എത്തി. 

ആഘോഷത്തിന്‍റെ വീഡിയോ ചെന്നൈ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. വീഡിയോയില്‍ ഹാപ്പി ബര്‍ത്ത്ഡേ പാടുന്ന ധോണിയെയും ബ്രാവോയെയും കാണാം. റെയ്നയുടെയും ഹര്‍ഭജന്‍‌ സിങ്ങിന്‍റെയും ഭാര്യയെയും വീഡിയോയില്‍ കാണാം.

ഐപിഎല്ലില്‍ മികച്ച ഫോം തുടരുന്ന ചെന്നൈ സൂപ്പര്‍ കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചുകഴിഞ്ഞു. 12 മത്സരങ്ങളില്‍ നിന്ന് 16 പോയിന്‍റാണ് ടീമിന്‍റെ സമ്പാദ്യം. ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് രണ്ടുവര്‍ഷത്തെ വിലക്കിന് ശേഷമാണ് ചെന്നൈ ലീഗില്‍ മടങ്ങിയെത്തുന്നത്. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.