നെയ്മര്‍ റയലിലെത്തിയാല്‍ അത് ബാഴ്സയ്ക്ക് പ്രഹരം; തുറന്നുപറഞ്ഞ് മെസ്സി

messi_neymar
SHARE

പിഎസ്ജി താരം നെയ്മര്‍ റയല്‍ മാഡ്രിഡിലേക്ക് കൂടുമാറിയാല്‍ ബാഴ്സലോണക്ക് ഏല്‍ക്കുന്ന വലിയ പ്രഹരമായിരിക്കും അതെന്ന് മുന്‍ സഹതാരം ലയണല്‍ മെസ്സി. നെയ്മര്‍ റയലിനൊപ്പം ചേരാനൊരുങ്ങുന്നു എന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാണ് മെസ്സിയുടെ പ്രതികരണം. 

''നെയ്മര്‍ റയലിലെത്തിയാല്‍ ബാഴ്സക്ക് വലിയ പ്രഹരമായിരിക്കും അത്. നെയ്മര്‍ കൂടിയുണ്ടെങ്കില്‍ കൂടുതല്‍ കരുത്തരാകും അവര്‍. '', മെസ്സി പറഞ്ഞു. റയലിലേക്ക് പോകരുതെന്ന് നെയ്മറിനോട് പറഞ്ഞോ എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട് മെസ്സിയുടെ ഉത്തരം: ''അവനറിയാം, ഞാന്‍ ചിന്തിക്കുന്നതെന്താണെന്ന്, നേരത്തെ തന്നെ ഇക്കാര്യം നെയ്മറുമായി സംസാരിച്ചിട്ടുണ്ട്''.

നെയ്മറിനൊപ്പമാണ് മെസ്സിയടങ്ങുന്ന കറ്റാലന്‍ സംഘം ചാംപ്യന്‍സ് ലീഗും രണ്ട് ലാലിഗ കിരീടങ്ങളും സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിലാണ് റെക്കോര്‍ഡ് തുകക്ക് താരത്തെ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി സ്വന്തമാക്കിയത്. പിഎസ്ജിയില്‍ താരം അതൃപ്തനാണെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. അതിനിടെയാണ് നെയ്മറിനെ തിരികെ സ്പാനിഷ് ലീഗിലേക്കും റയലിലേക്കുമെത്തിക്കാനുള്ള ശ്രമങ്ങള്‍ റയല്‍ സജീവമാക്കിയത്.  

വാര്‍ത്തകളോട് നെയ്മര്‍ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.