പഞ്ചാബിനെ എറിഞ്ഞിട്ടത് ബൗളിങ് പട, റോയല്‍ വിജയത്തിന്റെ മധുരക്കുതിപ്പ്

kxip-vs-rcb
SHARE

കരുത്തന്‍മാരുടെ നീണ്ട പട്ടികയുണ്ടെങ്കിലും ചുണ്ടിനും കപ്പിനുമിടയില്‍ എന്നും നഷ്ടപ്പെടാന്‍ വിധിക്കപ്പെട്ടവരെന്ന പഴി ഇപ്പോഴും ബെംഗളൂരു പടയ്ക്ക് ബാക്കിയാണ്. പക്ഷേ ഇന്നലെ വിസ്മയ പ്രകടനമാണ് ബെംഗളൂരു പഞ്ചാബിനെതിരെ പുറത്തെടുത്തത്. വെറും 88 റണ്‍സിന്  പഞ്ചാബിനെ അവര്‍ കൂടാരംകയറ്റി.

26 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ബെംഗളൂരുവിന്റെ ബൗളിങ് മികവിലാണ് ഇത്ര ചെറിയ സ്കോറില്‍ പഞ്ചാബിനെ ഒതുക്കാന്‍ കഴിഞ്ഞത്. പഞ്ചാബ് നിരയില്‍ രണ്ടുപേരാണ് റണ്‍സൊന്നും എടുക്കാതെ പുറത്തായത്. നായകന്‍ ആര്‍. അശ്വിന്‍ ഗോള്‍ഡന്‍ ഡക്കാവുകയായിരുന്നു. അശ്വിനു പിന്നാലെ ആല്‍ഡ്രൂ ടൈയും റണ്‍സൊന്നുമെടുക്കാതെ മൈതാനം വിട്ടു.

21 റണ്‍സെടുത്ത രാഹുലിന്റെയും 18 റണ്‍സെടുത്ത ഗെയ്‌ലിന്റെയും വിക്കറ്റുകള്‍ വീഴ്ത്തി ഉമേശ് യാദവ്  പഞ്ചാബിന് വരാനിരിക്കുന്ന വമ്പന്‍തോല്‍വിയുടെ സൂചനനല്‍കി. തൊട്ടു പിന്നാലെ മലയാളിതാരം കരുണ്‍ നായരെ മൊഹമ്മദ് സിറാജും സ്റ്റോയിന്‍സിനെ ചാഹലും മടക്കി. പിന്നീടങ്ങോട്ട് പഞ്ചാബിന്റെ കരുത്തന്‍പ്പട ചീട്ട്കൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. ഫിഞ്ചും രാഹുലും ഗെയ​്ലും മാത്രമാണ് പഞ്ചാബ് നിരയില്‍ രണ്ടക്കം കണ്ടത്.  

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.