അത്യുഗ്രന്‍ ഡൈവ്; ഇന്ത്യയുടെ സൂപ്പര്‍ താരമാകും സഞ്ജുവെന്ന് ഷെയ്ന്‍ വോണ്‍

shane-warne
SHARE

ഭാവിയില്‍ ഇന്ത്യയുടെ സൂപ്പര്‍ താരമായിരിക്കും സഞ്ജു സാംസണെന്ന് ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. ഷോര്‍ട് ബോളുകള്‍ കളിക്കാനുള്ള മികവാണ് സഞ്ജുവിനെ മറ്റ് യുവതാരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നതെന്നും വോണ്‍ അഭിപ്രായപ്പെട്ടു

ഹാര്‍ദീക് പാണ്ഡ്യയുടെ ക്യാച്ച് സഞ്ജു മനോഹരമായി കൈയ്യിലൊതുക്കിയ ഉടനായിരുന്നു ഷെയ്ന്‍ വോണിന്റെ പ്രതികരണം. ഏത് സ്ഥാനത്തും കളിക്കാന്‍ കഴിവുള്ള താരമാണ് സഞ്ജു. ഇന്ത്യയുടെ ഭാവി സൂപ്പര്‍താരമായിരിക്കും അയാള്‍, വോണ്‍ പറയുന്നു.

ഷോര്‍ട്ട് ബോളുകള്‍ കളിക്കുന്നതിലെ മികവാണ് മറ്റൊരു പ്രത്യേകത. ഫീല്‍ഡിലെ അമ്പരപ്പിക്കുന്ന മികവുമായാണ് സഞ്ജു വോണിന്റെ പ്രശംസയ്ക്ക് അടിവരയിട്ടത്. ഇഷാനിന്റെയും എവിന്‍ ലൂയിസിന്റെയും ക്യാച്ചുകളെടുത്ത  സഞ്ജു ഹാര്‍ദിക്കിനെ അത്യുഗ്രന്‍ ഡൈവിലൂടെയാണ് പുറത്താക്കിയത്.

MORE IN SPORTS
SHOW MORE