കിടുക്കി, തിമിർത്തു, കലക്കി; നാട്ടുകാരനാണെന്ന് നോക്കിയില്ല ബേസിലിന്റെ പന്ത് ബൗണ്ടറി കടത്തി സഞ്ജു

sanju-besil
SHARE

രാജസ്ഥാൻ റോയൽസും സൺറൈസേഴ്സ് ഹൈദരബാദും തമ്മിലുള്ള മൽസരം രണ്ടു മലയാളികൾ തമ്മിലുള്ള മതൽസരം കൂടിയായിരുന്നു. കേരളത്തിന്റെ സ്വന്തം സഞ്ജുവും ബേസിലും ഗ്രൗണ്ടിൽ ഏറ്റുമുട്ടി. മലയാളികൾക്ക് ഇരട്ടിമധുരം നൽകിയ മൽസരം കാത്തിരിപ്പിന്റെ നിമിഷങ്ങൾ കൂടിയായിരുന്നു. നാലാം ഓവറിൽ സഞ്ജുവിനെ നേരിട്ടത് ബേസിലിന്റെ പന്തുകൾ. 

ആദ്യ പന്തിൽ തന്നെ നാട്ടുകാരനാണെന്ന് നോക്കാതെ ബേസിലിന്റെ പന്ത് സഞ്ജു ബൗണ്ടറി കടത്തി. അടുത്തത് സിക്സായിരുന്നു. അതിന് ശേഷം ഒരു ഡോട്ട് ബോളിന്റെ ഇടവേളയ്ക്ക് ശേഷം പിന്നെയും പറത്തി ഫോർ. കളി കണ്ട മലയാളികൾ പറഞ്ഞു നാട്ടുകാരനൊക്കെ ഗ്രൗണ്ടിന് പുറത്ത്, അടിച്ചു പറത്ത് സഞ്ജുവെന്ന്. ഒടുവില്‍ 30 പന്തില്‍ 40 റണ്‍സടിച്ച സഞ്ജു സിദ്ധാര്‍ത്ഥ് കൗളിന്റെ പന്തിലാണ് പുറത്തായത്. സഞ്ജുവിനെ പുറത്താക്കാൻ സാധിച്ചില്ലെങ്കിലും ബേസിൽ എറിഞ്ഞ അവസാന പന്തിലാണ് ഹൈദരബാദ് വിജയം സ്വന്തമാക്കിയത്. കെയന് വില്ല്യംസണിനെ ഔട്ടാക്കിയതോടെ 11 റൺസിന് ഹൈദരാബാദ് വിജയം നേടി. 

MORE IN SPORTS
SHOW MORE