ടസ്‌കേഴ്‌സിനെതിരായ സച്ചിന്റെ കിടിലന്‍ സെഞ്ചുറി; ആദരവുമായി ഐപിഎല്‍‍; വിഡിയോ

sachin
SHARE


ഇന്ന് ക്രിക്കറ്റ് ദൈവത്തിന് 45 ാം പിറന്നാള്‍. കളിക്കളത്തിലും പുറത്തും ഒരു പൊലെ ആരാധകരുള്ള ചുരുക്കം ചില താരങ്ങളിലൊരാളാണ് സച്ചിന്‍ രമേഷ് ടെണ്ടുല്‍ക്കര്‍. ക്രിക്കറ്റിന്റെ വിവിധ ഫോര്‍മാറ്റുകളിലായി നിരവധി സെഞ്ച്വറികളാണ് സച്ചിന്‍ അടിച്ചുകൂട്ടിയത്. ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡും സെഞ്ച്വറിയും മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പേരിലാണ്. ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ക്രിക്കറ്റ് ദൈവത്തിന് ആദരവുമായി എത്തിയിരിക്കുകയാണ് ഐ.പി.എല്‍ അധികൃതര്‍.  


ഐ.പി.എല്ലിലെ തന്റെ ആദ്യ  സെഞ്ച്വറി സച്ചിന്‍ കുറിച്ചത് കേരളത്തിന്റെ സ്വന്തം കൊച്ചി ടസ്‌കേഴ്‌സിനെതിരെയാണ്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ ഇന്നിങ്‌സിന്റെ അവസാന പന്തിലായിരുന്നു മാസ്റ്റര്‍ ബ്ളാസ്റ്റര്‍ തന്റെ ഐ.പി.എല്‍ കരിയറിലെ ആദ്യത്തെയും അവസാനത്തേയുമായ സെഞ്ച്വറി നേടിയത്. ആറു സീസണുകളില്‍ നിന്നായി താരം നേടിയത്  2334 റണ്‍സാണ്. 295 ഫോറുകളും 29 സിക്‌സുകളുമാണ്സച്ചിന്റെ ഐ.പി.എല്‍ കരിയറലുള്ളത്. 2012 ല്‍ ടീമില്‍ നിന്ന് വിരമിച്ച സച്ചിന്‍ ഇപ്പോഴും മുബൈയുടെ ഭാഗമാണ്.

MORE IN SPORTS
SHOW MORE