ഇടവേളയില്‍ വിശ്രമമില്ല; വാര്‍ണര്‍ വീടുപണിയുടെ തിരക്കില്‍; വിഡിയോ

david-warner
SHARE

ഐപിഎല്ലില്‍ കഴിഞ്ഞ സീസണ്‍ വരെ കളംവാണ ഡേവിഡ് വാര്‍ണര്‍ ഇക്കുറി മറ്റൊരു ജോലിത്തിരക്കിലാണ്. പുതിയ വീടിന്റെ നിര്‍മാണത്തിന് ജോലിക്കാരെ സഹായിക്കുന്ന താരത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പന്തില്‍ കൃത്രിമം കാണിച്ചതിന്റെ പേരില്‍ ഒരു വര്‍ഷത്തെ വിലക്കുള്ളതിനാലാണ് വാര്‍ണര്‍ കളത്തിന് പുറത്തായത്. 

കഴിഞ്ഞ സീസണ്‍ വരെ പന്ത് അതിര്‍ത്തി കടത്തി ഹൈദരാബാദിനെ മുന്നോട്ടുനയിച്ചത് വാര്‍ണറാണ്. ക്യാപ്റ്റന്റെ ചുമതലയേറ്റെടുത്ത് കഴുകന്മാര്‍ക്ക് കിരീടം നേടിക്കൊടുത്തതും ഈ ഓസ്ട്രേലിയക്കാരനാണ്.  പന്തുചുരണ്ടല്‍ വിവാദം കാരണം ഐപിഎല്‍ മല്‍സരം കാണാനും ഹൈദരാബാദിന് പിന്തുണ നല്‍കാനും ഇന്ത്യയിലേക്ക് വരാനിരുന്ന വാര്‍ണറെ ബിസിസിഐ വിലക്കിയതോടെ  ഇടവേള മറ്റൊരു രീതിയില്‍ ഉപയോഗിക്കുകയാണ് താരം. 

സിഡ്നിയില്‍ കടലോരത്താണ്  വെടിക്കെട്ട് ബാറ്റ്സ്മാന്‍ പുതിയ വീട് നിര്‍മിക്കുന്നത്. അയണ്‍ ഷീറ്റ് ഇറക്കിവയ്ക്കാന്‍ തൊഴിലാളികളെ സഹായിക്കുന്ന വാര്‍ണറുടെ ഈ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. 2015 –ല്‍ 27 കോടി രൂപയ്ക്കാണ് വാര്‍ണര്‍ ഈ സ്ഥലം വാങ്ങിയത്. 66 കോടിരൂപയാണ് സ്വപ്നഭവനത്തിന്റെ നിര്‍മാണച്ചെലവെന്നാണ് റിപ്പോര്‍ട്ടുകള്‍.

MORE IN SPORTS
SHOW MORE