ഒരു മിനിറ്റില്‍ മെസ്സിയുടെ സമ്പാദ്യം 25000 യൂറോ; റൊണാള്‍ഡോയെ പിന്നിലാക്കി..! കണക്കിതാ

messi
SHARE

കളിക്കളത്തിലെയും പുറത്തെയും രണ്ട് ചൂടേറിയ താരങ്ങളാണ് എന്നും മെസ്സിയും റൊണാള്‍ഡോയും. ഇരുവരുടെയും ആരാധകര്‍ തമ്മില്‍ കളിക്കളത്തിന് പുറത്ത് സദാ കൊമ്പുകോര്‍ക്കാറുമുണ്ട്. എന്നാല്‍ മെസ്സി ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഫുട്ബോള്‍ ലോകത്ത് നിന്നും പുറത്ത് വരുന്നത്. ലോക ഫുട്ബോളിലെ ഏറ്റവും വരുമാനം നേടുന്ന താരമായി മാറിയിരിക്കുകയാണ് മെസ്സി ഇപ്പോള്‍. ഫ്രാന്‍സ് ഫുട്ബോള്‍ മാഗസിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് മെസി ഒന്നാമതെത്തിയത്. പരസ്യം, ബോണസ്, ശമ്പളം ഇനങ്ങളില്‍ 126 മില്യണ്‍ യൂറോയാണ് മെസ്സിയുടെ സമ്പാദ്യം. എന്നാല്‍ റയല്‍ സൂപ്പര്‍താരം റൊണാള്‍ഡോയുടെ വരുമാനം 94 മില്യണ്‍ യൂറോയാണ്. ലാ ലിഗ, ചാമ്പ്യന്‍സ് ലീഗ്, സ്പാനിഷ് കപ്പ്, സൂപ്പര്‍ കപ്പ് എന്നീ മത്സരങ്ങള്‍ക്കും അര്‍ജന്റീനയുടെ ദേശീയ ടീമിനായും കളിച്ചുളള നേട്ടത്തില്‍ മിനുട്ടില്‍ 25,000 യൂറോയാണ് മെസി സമ്പാദിക്കുന്നത്. വരുമാനത്തിന്റെ കാര്യത്തില്‍ റൊണാള്‍ഡോയ്ക്ക് പിന്നിലായിരുന്നു കഴിഞ്ഞ സീസണില്‍ മെസ്സി. ഇരുവര്‍ക്കും തൊട്ടുപിന്നില്‍ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറുണ്ട്. 662 കോടി രൂപയാണ് ഈ സീസണില്‍ നെയ്മര്‍ക്ക് ലഭിക്കുക.

MORE IN SPORTS
SHOW MORE