സാനിയ അമ്മയാകുന്നു; വേറിട്ട് അവതരിപ്പിച്ച് താരദമ്പതികള്‍

Sania Mirza-Shoaib Malik
SHARE

അമ്മയാകാനൊരുങ്ങുന്നെന്ന സൂചന നല്‍കി ടെന്നിസ് താരം സാനിയ മിര്‍സയുടെ ട്വീറ്റ്. ബേബി മിര്‍സ മലിക് എന്ന ഹാഷ് ടാഗിനൊപ്പം മൂന്നു ടീ ഷേര്‍ട്ടുകളുടെ ഫോട്ടോ കൂടി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് െചയ്താണ് സാനിയ ഇക്കാര്യം വ്യക്തമാക്കിയത്. 

മിര്‍സ മാലിക് എന്ന ഹാഷ് ടാഗിനൊപ്പം സാനിയയുടെ ഭര്‍ത്താവും പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരവുമായ ഷൊയബ് മാലികും അതേ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ഇതോടെ സാമൂഹ്യമാധ്യമങ്ങളില്‍ ഇരുവര്‍ക്കും അഭിനന്ദനപ്രവാഹമാണ്. കുഞ്ഞുണ്ടാകുമ്പോള്‍ പേരിനൊപ്പം മിര്‍സ മാലിക് എന്നായിരിക്കും ചേര്‍ക്കുകയെന്ന് സാനിയ നേരത്തെ വ്യക്തമാക്കിയിരുന്നു.

MORE IN SPORTS
SHOW MORE