സേവാഗിന്റെ കണക്കുകൂട്ടൽ പിഴച്ചില്ല; ഗെയിലിന്റെ ബാറ്റിന്റെ ചൂടറിഞ്ഞ് റസലും ശിവം മാവിയും

chris-gayle
SHARE

വിരേന്ദര്‍ സെവാഗിന്റെ കണക്കുകൂട്ടലുകളെ അക്ഷരം പ്രതി നടപ്പിലാക്കുകയാണ് ക്രിസ് ഗെയ്ല്‍. പ്രായം 38 ആയെങ്കിലും വീര്യം കൂടിക്കൂടി വരികയാണ് ക്രിസ് ഗെയ്‌ലെന്ന വെസ്റ്റിന്‍ഡ്യന്‍ കരുത്തന്

മൊഹാലിയില്‍ നിര്‍ത്തിയിടത്തു നിന്നാണ് ഗെയ്ല്‍ കൊല്‍ക്കത്തയില്‍ തുടങ്ങിയത്. റസലും ശിവം മാവിയും ഗെയ്‌ലിന്റെ ബാറ്റിന്റെ ചൂടേറ്റ് ആടിയുലഞ്ഞു.സുനില്‍ നരെയ്നോട് മാത്രമാണ് അല്‍പമെങ്കിലും ബഹുമാനം കാട്ടിയത്. ലോങ്ഓണിന് മുകളിലൂടെ പാഞ്ഞ ഗെയ്‌ലിന്റെ സിക്സര്‍ കണ്ടാണ് കൊല്‍ക്കത്തയിലെ മാനം കണ്ണീര്‍ പൊഴിച്ചത്

മഴ കഴിഞ്ഞെത്തിയ ആദ്യപന്ത് കാണികള്‍ക്കിടെയിലെത്തിച്ച അര്‍ധസെഞ്ചുറി. ഒടുവില്‍ വിജയ റണ്ണും ആ ഭീമാകാരന്റെ കരുത്തില്‍ നിന്നു തന്നെ.2 കോടിയെന്ന അടിസ്ഥാനതുക മാത്രം നല്‍കി ടീമിലെടുത്ത കളിക്കാരനില്‍ നിന്ന് ഇതിലുമധികം എന്തു വേണം ടീം മാനെജ്മെന്റിന്??

MORE IN SPORTS
SHOW MORE