ബാർസിലോനയ്ക്ക് സ്പാനിഷ് കിംഗ്സ് കപ്പ്; സെവിയ്യയെ എതിരില്ലാത്ത അഞ്ച് ഗോളിന് തകർത്തു

barcelona
SHARE

സെവിയ്യയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്ത് ബാര്‍സിലോനയ്ക്ക് തുടര്‍ച്ചയായ നാലാം സ്പാനിഷ് കിങ്സ് കപ്പ് . സുവാരസിന്റെ ഇരട്ട ഗോള്‍ മികവിലാണ് ബാര്‍സ സെവിയ്യയെ തകര്‍ത്തത്

സെവിയ്യയുടെ 11 കളിക്കാരേയും സാക്ഷികളാക്കി 90 മിനിറ്റും ബാര്‍സലോനയാണ് അരങ്ങുവാണത്. 14 മിനിറ്റില്‍ സുവാരസാണ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. അടുത്തത് മെസിയുടെ ഊഴമായിരുന്നു. പത്തുമിനിറ്റിനകം സുവാരസ് വീണ്ടും സെവിയ്യന്‍ പോസ്റ്റിലേക്ക് നിറയൊഴിച്ചു. ഇടവേളയ്ക്കു പിരിയും മുമ്പ് സെവിയ്യ മൂന്ന് ഗോളുകള്‍ക്ക് പുറകില്‍. അമ്പത്തിരണ്ടാം മിനിറ്റില്‍ കാറ്റലന്‍ പടയുടെ നായകന്‍ ഇനിയെസ്റ്റയുടെ വക ഉഗ്രന്‍ ഗോള്‍

പത്തുമിനിറ്റനകം പെനല്‍റ്റി ഗോളാക്കി കുട്ടിഞ്ഞോ പട്ടിക പൂര്‍ത്തയാക്കി. അവസാന വിസിലൂതുമ്പോള്‍ മുപ്പതാം കിങ്‌സ് കപ്പ് കിരീടവുമായി ഇനിയെസ്റ്റയും കൂട്ടരും ബാര്‍സലോനയിലേക്ക്

MORE IN SPORTS
SHOW MORE