ഫ്ലാറ്റ് സിക്സറുകള്‍, സ്കൂപ്പ് ഷോട്ടുകള്‍; അമ്പരപ്പിച്ച് പന്ത്

pant-batting
SHARE

ഏ.ബി ഡിവില്ലിയേഴ്സ് റോയല്‍ ചലഞ്ചേഴ്സിന്റെ വിജയനായകനായി കളിയിലെ താരമായി മാറിയെങ്കിലും ഡല്‍ഹിക്കായി റിഷഭ് പന്ത് കളിച്ച ഇന്നിങ്സ് ശ്രദ്ധേയമായി. 48 പന്തിലായിരുന്നു പന്തിന്റെ 85 റണ്‍സ്. ജേസണ്‍ പുറത്തായതും പന്ത് ക്രീസിലെത്തി. ഒപ്പമുണ്ടായിരുന്നത് ശ്രേയസ് അയ്യറും. ശാന്തമായിട്ടായിരുന്നു തുടക്കം. മെല്ലെ പന്ത് കളിക്കളത്തിലെ പന്തിന് വില്ലനാകാന്‍ തുടങ്ങി

പന്തിന്റെ ഷോട്ടുകളുടെ മനോഹാരിതയപ്പറ്റിയായി ചര്‍ച്ചകളധികവും. ഫ്ലാറ്റ് സിക്സറുകള്‍, ചിലപ്പോള്‍ സ്കൂപ്പ് ഷോട്ടുകള്‍... ഓരോ ബാറ്റനക്കങ്ങളിലും ആവേശം അകമ്പടിയായി. ക്രിസ് വോക്സിന്റെ 19–ാം ഓവറില്‍ പന്തിന്റെ ബാറ്റില്‍ നിന്നും പാഞ്ഞ ഷോട്ടുകള്‍ കണ്ടവര്‍ അമ്പരന്നു. അവസാന ഓവറില്‍ കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ 85 റണ്‍സ്‌‍ നേടിയിരുന്നു പന്ത്

MORE IN SPORTS
SHOW MORE