പുണെയില്‍ വാട്സണ്‍ ഷോ; പ്രായം തോറ്റ കരുത്ത്, ചെന്നൈയെ സൂപ്പറാക്കിയ കിങ്

watson
SHARE

മൊഹാലിയിലെ ഗെയിലാട്ടത്തിന് പിന്നാലെ പുണെയില്‍ കണ്ടത് വാട്സണ്‍ ഷോ. 57 പന്തില്‍ നിന്ന് 106 നേടിയാണ് ഷെയ്്ന്‍ വാടണ്‍ ഇന്നിങ്സ് അവസാനിപ്പിച്ചത്. മുപ്പത്തിയാറുകാരനായ ഈ ക്വീന്‍സ്്ലാന്‍ഡുകാരനുവേണ്ടി ചെന്നൈയും രാജസ്ഥാനും ഡല്‍ഹിയും ഐപിഎല്‍ ലേലത്തില്‍ മല്‍സരിച്ചു. അടിസ്ഥാന വിലയായ ഒരുകോടിയില്‍ നിന്ന് നാലുകോടി രൂപയ്ക്ക് ചെന്നൈ വാട്സണെ മഞ്ഞയണിയിച്ചു. പ്രായത്തെവെല്ലുന്ന കരുത്തുമായി പുണെയില്‍ വാട്സണ്‍ നിറഞ്ഞാടി.  

തുടക്കത്തിലെ രണ്ടുതവണയാണ് രാജസ്ഥാന്‍ ഫീല്‍ഡര്‍മാര്‍ വാട്സണ്‍ ജീവന്‍  സമ്മാനിച്ചത്. ആറ് സിക്സറും ഒന്‍പത് ഫോറും വാട്സന്റെ ബാറ്റിന്‍ നിന്ന് പറന്നു.  നേരിട്ട 57ാം പന്തില്‍ കരിയറിലെ നാലാം ട്വന്റി ട്വന്റി സെഞ്ചുറി. ഐപിഎല്ലിെല മൂന്നാമത്തേത്. ഏഴുവര്‍ഷം കളിച്ച രാജസ്ഥാനെതിരെ വാട്സണ്‍ കുറിച്ചത്  ഐപിഎല്ലിലെ തന്റെ ഉയര്‍ന്ന സ്കോറും.  ചെന്നൈയ്ക്കെതിരെ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയായിരുന്നു വാട്സന്റെ ആദ്യ ഐപിഎല്‍ സെഞ്ചുറി.   

രാജസ്ഥന്‍ റോയല്‍സിെനതിരെ ചെന്നൈ സൂപ്പര്‍ കിങ്സ് നേടിയത് 64 റണ്‍സ് വിജയമാണ്.  205 റണ്‍സ് വിജയലക്ഷ്യം കുറിച്ച ചെന്നൈ 140 റണ്‍സിന് രാജസ്ഥാനെ പുറത്താക്കി. ജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

അമ്പാട്ടി റായിഡുവിനെ നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ കാഴ്ച്ചക്കാരനാക്കി ഷെയ്ന്‍ വാട്സണ്‍ തുടങ്ങി. രണ്ടുതവണ ക്യാച്ച് കൈവിട്ട് ഫീല്‍ഡര്‍മാരും സഹായിച്ചതോടെ സെഞ്ചുറി ലക്ഷ്യമാക്കി വാട്സണ്‍ കുതിച്ചു.  

51 പന്തില്‍ വാട്സണ്‍ നൂറ് കടന്നു. 49 റണ്‍സോടെ റെയ്നയും ചേര്‍ന്നതോടെ രാജസ്ഥാന് മുന്നില്‍ സൂപ്പര്‍ കിങ്സ്  205 റണ്‍സ് വിജയലക്ഷ്യം കുറിച്ചു . വാട്സന്റെയടക്കം മൂന്നുവിക്കറ്റ് വീഴ്ത്തിയ ശ്രേയസ് ഗോപാലാണ് അവസാന ഒാവറുകളില്‍ ചെന്നെ സ്കോര്‍ പിടിച്ചുനിര്‍ത്തിയത്.  

മറുപടി ബാറ്റിങ്ങില്‍ ക്ലാസ്നനും സഞ്ചുവും രഹാനയും വന്നപോലെ മടങ്ങി. ബെന്‍ സ്റ്റോക്സും ബട്ട്ളരും രാജസ്ഥാനായി പൊരുതി നോക്കി. 

പത്താം ഒാവറില്‍ ബട്ട്ളറെ മടക്കി ബ്രാവോ കൂട്ടുകെട്ട് പിരിച്ചു. 45 റണ്‍സോടെ സ്ടോക്സും മടങ്ങി. 140 റണ്‍സില്‍ രാജസ്ഥാന്‍ പോരാട്ടം അവസാനിപ്പിച്ചു.

MORE IN SPORTS
SHOW MORE