ഇത് മോശമാണ് റോയൽ ചലഞ്ചേഴ്സ്; ഇനിയെങ്കിലും ഉണർന്ന് കളിക്കണം

royal-challengers
SHARE

ഐ.പി.എല്ലില്‍ ചരിത്രത്തിലെ ഏറ്റവും മോശം ടീം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആണെന്ന് പറഞ്ഞാല്‍ അതിശയിക്കേണ്ട. കാരണം ട്വന്റി 20യിലെ വമ്പനടിക്കാര്‍ അണിനിരന്നിട്ടും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഐപിഎല്ലില്‍ ഇതുവരെ കപ്പുയര്‍ത്താനായിട്ടില്ല.  ഇത്തവണയും വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ടീമിന് തോല്‍വിതന്നെ കൂടുതല്‍.  

ആദ്യ സീസണ്‍ മുതല്‍ റോയല്‍ ചലഞ്ചേഴ്സില്‍ ട്വന്റി 20 ക്രിക്കറ്റിലെ കൂറ്റനടിക്കാര്‌‍ റോയല്‍ ചലഞ്ചേഴ്സിലെത്തി. ക്രിസ് ഗെയില്‍, കെവിന്‍ പീറ്റേഴ്സണ്‍, ഡിവില്ലിയേഴ്സ്,വിരാട് കോഹ്‌ലി, മാര്‍ക്ക് ബൗച്ചര്‍, തുടങ്ങിയ സൂപ്പര്‍ബാറ്റ്സ്മാന്‍മാര്‍ക്കൊപ്പം രാഹുല്‍ ദ്രാവിഡ്,റോസ് ടെയ്്ലര്‍,തുടങ്ങി ക്ലാസ് ബാറ്റ്സ്മാന്‍മാരും റോയല്‍ ചലഞ്ചേഴ്സിലെത്തിയിട്ടും രണ്ടാം സ്ഥാനത്തിന് അപ്പുറം കടക്കാനായില്ല. ഗെയിലാട്ടവും ഡിവില്ലി വെടിക്കെട്ടും കോഹ്‌ലി മാജിക്കും പലകുറി ആരാധകരെ ആവേശത്തിലാഴ്ത്തി.

ഹരം കൊള്ളിച്ച ഈ ബാറ്റിങ്ങിലും കിരീട ജയം അകന്നു നിന്നതിന് പ്രധാന കാരണം ബോളിങ് നിരയെ തിരഞ്ഞെടുക്കുന്നതിലെ അപാകതയും ഓള്‍റൗണ്ടര്‍മാരെ എടുക്കുന്നതിലെ വൈമുഖ്യവും ആഭ്യന്തര താരങ്ങളെ വിനിയോ. ഈ സീസണിലെ കളികള്‍ അത് വ്യക്തമാക്കുന്നുണ്ട്. ഡ്വെയിന്‍ ബ്രാവോ , കീറോണ്‍ പൊള്ളാര്‍ഡ്, ബെന്‍ സ്റ്റോക്സ്, രവീന്ദ്ര ജഡേജ എന്നിവരുടെ ഗണത്തിലുള്ള ഓള്‍റൗണ്ടറെ കിറ്റിലാക്കുന്നതില്‍ റോയല്‍ ചലഞ്ചേഴ്സ് താല്‍പര്യം കാണിച്ചിട്ടില്ല. ബാറ്റിങ്ങിലെ കരുത്തരെ ടീമിലെത്തിച്ചാല്‍ എല്ലാമായി എന്ന ടീം മാനേജ്മെന്റിന്റെ കണക്കുകൂട്ടല്്‍ ടീമിന്റെ ആകെ താളം തെറ്റിക്കുന്നു. സൂപ്പര്‍കിങ്സിന് നീണ്ട ബാറ്റിങ് നിരയും ഓള്‍റൗണ്ടര്‍മാരും ആണ്  നേട്ടം നല്‍കുന്നത്. നൈറ്റ് റൈഡേഴ്സിന് ബാറ്റിങ് നിരയ്ക്കൊപ്പം സ്പിന്നര്‍മാരും റോയല്‍സിന് ആഭ്യന്തരതാരങ്ങളും ഓള്‍റൗണ്ടര്‍മാരും വിജയത്തില്‍ നിര്‍ണായകമാകുന്നു. ഈ സീസണില്‍ ഇതുവരെ  കളിച്ച നാലില്‍ മൂന്നെണ്ണം തോറ്റ റോയല്‍ ചലഞ്ചേഴ്സിന് ടീം കോംമ്പിനേഷനില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ചരിത്രത്തിലെ മോശം ടീം എന്ന ലേബല്‍‌ എടുത്തുകളയാനാവില്ല. 

MORE IN SPORTS
SHOW MORE