സൂപ്പർകപ്പിൽ ഐലീഗ് ആധിപത്യം

i-league0isl
SHARE

ഐഎസ്എല്ലും ഐലീഗും ഏറ്റുമുട്ടിയ സൂപ്പര്‍ കപ്പില്‍ ആധിപത്യം ഐലീഗിന് തന്നെയായിരുന്നു. ഇരുലീഗിലെയും എട്ടുടീമുകളെ ഉള്‍പ്പെടുത്തി തുടങ്ങിയ ടൂര്‍ണമെന്റില്‍ അഞ്ച് ഐലീഗ് ടീമുകള്‍ ക്വാര്‍ട്ടറിലേയ്ക്ക് മുന്നേറിയപ്പോള്‍ , ഐഎസ്എല്ലില്‍ നിന്ന് മുന്നേറാനായത് മൂന്ന് ടീമുകള്‍ക്ക് മാത്രമാണ് . തോല്‍പ്പിച്ചത് കേരള ബ്ലാസ്റ്റേഴ്സിനെയാണെങ്കിലും ഫുട്ബോള്‍ പ്രേമികളുടെ മനംകവര്‍ന്നു ഐലീഗുകാരായ നെറോക്ക. 70മിനിറ്റും പിന്നില്‍ നിന്ന ശേഷം 12 മിനിറ്റുകൊണ്ട് കേരളത്തെ നെറോക്ക മറികടന്നു. 

90 മിനിറ്റ് എങ്ങനെ കളിക്കണമെന്ന് ഐലീഗ് ക്ലബുകള്‍ കാണിച്ചുതന്നു. പുണെ സിറ്റിയെ ഷില്ലോങ് മറികടന്നും പിന്നില്‍ നിന്ന ശേഷം. ഐഎസ്എല്‍ കിരീടത്തിന്റെ പകിട്ടുമായെത്തിയ ചെന്നൈയിനെ തോല്‍പ്പിച്ച് ഞെട്ടിച്ച് കളഞ്ഞു ഐലീഗ് മുന്‍ ചാംപ്യന്‍മാരായ എസ്വാള്‍ എഫ്.സി. ശീരീരിക ക്ഷമതിയില്‍ ഐലീഗ് ടീമുകള്‍ ഒരുപടി മുന്നിട്ടുനിന്നു. ഐലീഗ് ടീമുകളുടെ പരിശീകരും മുഖ്യതാരങ്ങളും ഇന്ത്യക്കാരാണെന്നതും ഇന്ത്യന്‍ ഫുട്ബോളിന് പ്രതീക്ഷ നല്‍കുന്നു . 

MORE IN SPORTS
SHOW MORE