ഛേത്രിയുടെ ഇരട്ടഗോളിൽ ബെംഗളൂരു എഫ്സി സൂപ്പര്‍ കപ്പ്; മധുരപ്രതികാരം

bengaluru-fc
SHARE

ബെംഗളൂരു എഫ്സി സൂപ്പര്‍ കപ്പ് ഫുട്ബോള്‍ ചാംപ്യന്‍മാര്‍. കൊല്‍ക്കത്ത വമ്പന്‍മാരായ ഈസ്റ്റ് ബംഗാളിനെ 4–1ന് തകര്‍ത്താണ് പ്രഥമ സൂപ്പര്‍ കപ്പ് ബെംഗളൂരു സ്വന്തമാക്കിയത്. സുനില്‍ ഛേത്രി ഇരട്ടഗോള്‍ നേടി. ഐഎസ്എല്ലിലെ തോല്‍വി മറക്കാന്‍ ഒരു തകര്‍പ്പന്‍ ജയം. കൊല്‍ക്കത്ത വമ്പന്‍മാരായ ഈസ്റ്റ് ബംഗാളിനെ ഒന്നിെനതിരെ നാലുഗോളുകള്‍ക്കാണ് െബംഗളൂരു തോല്‍പ്പിച്ചത്. 

26ാം മിനിറ്റില്‍ ഖനീഫോ ക്രോമാനിലൂടെ  ഈസ്റ്റ്ബംഗാളാണ് ആദ്യം  മുന്നിലെത്തിയത് . 38ാം മിനിറ്റില്‍ രാഹുല്‍ ബെക്ക ബെംഗളൂരുവിനെ മല്‍സരത്തിലേയ്ക്ക് തിരികെയെത്തിച്ചു . 

ആദ്യ പകുതിയിലെ ഇന്‍ജുറി ടൈമില്‍ സമദ് മാലിക്ക് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ പത്തുപേരിലേയ്ക്ക് ചുരുങ്ങി ഈസ്റ്റ് ബാംഗാള്‍. രണ്ടാം പകുതിയില്‍ പെനല്‍റ്റിയിലൂടെ ഛേത്രി ബംഗളൂരുവിെന മുന്നിലെത്തിച്ചു. മിനിറ്റുകള്‍ക്കകം മിക്കു ലീഡുയര്‍ത്തി. പിന്നെ ഛേത്രിയുടെ വക നാലാം പ്രഹരംകൂടിയായതോടെ പ്രഥമ സൂപ്പര്‍ കപ്പ് ബംഗളൂരുവിലേയ്ക്ക്.

MORE IN BREAKING NEWS
SHOW MORE