സോറി ഭായ്; ‌‌പാണ്ഡ്യയുടെ ഏറ് മുഖത്ത്, വേദനയാൽ പിടഞ്ഞ് ഇഷാൻ- വിഡിയോ

pandya-throw
SHARE

ബൗളറുടെ ചീറിപ്പായുന്ന പന്ത് ബാറ്റ്സ്മാന്റെ ശരീരത്തിൽ പതിയ്ക്കുന്നതു സാധാരണമാണ്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ്- ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ് മത്സരത്തിനിടെ ഹാർദ്ദിക് പാണ്ഡ്യയുടെ പന്ത് കൊണ്ടത് സ്വന്തം ടീമംഗം കൂടിയായ ഇഷാൻ കിഷന്റെ മുഖത്താണ്. ബാംഗ്ളൂർ താരം സർഫ്രാസ് ഖാനെ റണ്ണൗട്ടാക്കാനുള്ള ശ്രമത്തിനിടെയായിരുന്നു സംഭവം. 

മത്സരത്തിന്റെ പതിമൂന്നാം ഓവറിലായിരുന്നു ‘വേദനിപ്പിച്ച’ ഏറ് വന്നത്. ബുംറയുടെ പന്തിൽ വിരാട് കോഹ്‌ലി റൺസെടുക്കാനായി ഓടി. ഇതിനിടെ പന്ത് കയ്യിലെടുത്ത് പാണ്ഡ്യ സ്റ്റംപിനെറിഞ്ഞു. അപ്രതീക്ഷിതമായി പന്ത് കുത്തിത്തിരിഞ്ഞ് പതിച്ചത് വിക്കറ്റ് കീപ്പർ ഇഷാന്റെ മുഖത്ത്. അസഹനീമായ വേദനയാൽ താരം നിലത്തു വീണു. കളി തുടരാനാകാതെ ഇഷാൻ മൈതാനം വിട്ടു. ആദിത്യ താരെയായിരുന്നു പിന്നെ മുംബൈയ്ക്കായി കീപ്പറായത്. 

തന്റെ ഭാഗത്തു നിന്നുണ്ടായ അബദ്ധത്തിൽ പാണ്ഡ്യയ്ക്കു അതീവദുഃഖമുണ്ടായിരുന്നു. ഫേസ്ബുക്ക് പേജിലൂടെ ഇഷാനോടു ക്ഷമ ചോദിച്ചിരിക്കുകയാണ് പാണ്ഡ്യ. സോറി ഭായ്, സ്റ്റേ സ്ട്രോങ് എന്നായിരുന്നു കമന്റ്. ഉടൻ കളിക്കളത്തിലേക്ക് തിരിച്ചു വരാൻ സാധിക്കട്ടെയെന്നും ഇരുവരും ഒന്നിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്ത് പാണ്ഡ്യ കുറിച്ചു. 

MORE IN SPORTS
SHOW MORE