ആ പവര്‍ ത്രോയില്‍ ഇഷാന്‍ കിഷാന്‍ വീണു പുളഞ്ഞു: വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; വിഡിയോ

ishan
SHARE

ക്രിക്കറ്റ് മൈതാനങ്ങളില്‍ സംഭവിക്കുന്ന ചില അവിചാരിത അപകടങ്ങള്‍ പല കഴിവുറ്റ താരങ്ങളെയും മൈതാനത്തു നിന്നും ജീവിതത്തിലും നിന്നും പറിച്ചെറിഞ്ഞിട്ടുണ്ട്. സഹതാരങ്ങളുടെ ചെറിയൊരു ശ്രദ്ധ കുറവ് വന്‍ അപകടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള അവിചാരിത സംഭവത്തിന് സാക്ഷ്യ ആയിരിക്കുകയാണ് മുംബൈ–ബാംഗ്ലൂര്‍ െഎപിഎല്‍ മത്‌സരം. ബാംഗ്ലൂരിന്റെ പതിമൂന്നാം ഓവറിലാണ് സംഭവം.

ബൂംറയുടെ പന്തില്‍ വിരാട് കോഹ്‌ലി സിംഗിളെടുത്തപ്പോള്‍ പന്ത് കൈപ്പിടിയിലൊതുക്കിയ ഹര്‍ദ്ദിക് പാണ്ഡ്യ സര്‍ഫ്രാസ് ഖാന്റെ വിക്കറ്റ് ലക്ഷ്യമിട്ട് സ്‌ട്രൈക്കിങ് എന്‍ഡിലേക്ക് പന്തെറിയുകയായിരുന്നു. പന്ത് കളക്ട് ചെയ്യാന്‍ ഇഷാന്‍ എത്തി. പക്ഷേ പന്ത് പിച്ച് ചെയ്ത്  അപ്രതീക്ഷിതമായി ഉയര്‍ന്ന് താരത്തിന്റെ മുഖത്ത് പതിക്കുകയായിരുന്നു. ഇതോടെ വേദന കൊണ്ട് പുളഞ്ഞ താരം നിലത്ത് വീഴുകയും ചെയ്തു. പിന്നീട് ഡോക്ടര്‍മാരുടെ സംഘം ഗ്രൗണ്ടിലെത്തി ഇഷാനെ ഡ്രസിങ് റൂമിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. 

തലനാരിഴ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. ഒാസ്ട്രലീയന്‍ താരമായ ഫിലിപ്പ് ഹ്യൂസിന്റെ അടക്കം നിരവധി ദുരന്തങ്ങള്‍ മൈതാനങ്ങളില്‍ ആവര്‍ത്തിക്കപ്പെട്ട സാഹചര്യത്തില്‍ ഇഷാന്റെ വാര്‍ത്ത നടുക്കത്തോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്.

MORE IN SPORTS
SHOW MORE