ലെഗ് സ്പിന്നിൽ കുംബ്ലെയെ വെല്ലുമോ മാർക്കണ്ടെ

Markande
SHARE

അനില്‍ കുംബ്ലെയ്ക്ക് ശേഷം ലെഗ്സിപിന്നില്‍ ആര് എന്ന ചോദ്യത്തിന് ഉത്തരമാണ്  മുംബൈ ഇന്ത്യന്‍സിന്റെ മായങ്ക് മാര്‍ക്കണ്ടെ. അരങ്ങേറ്റ  ഐപിഎല്ലില്‍ തന്നെ പയ്യന്‍ ആവേശമായി മാറിക്കഴിഞ്ഞു. ആദ്യ രണ്ട് മല്‍സരത്തില്‍ നിന്ന് സാക്ഷാല്‍ ധോണിുടേത്  ഉള്‍പ്പെടെ ഏഴുവിക്കറ്റുകള്‍ കീശയിലായി. പര്‍പ്പിള്‍ ക്യാപ്പും മര്‍ക്കണ്ടേയ്ക്ക് സ്വന്തം .   

അണ്ടര്‍ 19 പഞ്ചാബ് ടീമിലും അണ്ടര്‍ 19  ഇന്ത്യ ടീമിലും എത്തിയ പയ്യന്‍ 20ലക്ഷം രൂപ അടിസ്ഥാന വിലയിലാണ് ഐപിഎല്‍ ലേലത്തിനെത്തിയത്.  ലേലത്തില്‍ പോകുമെന്ന് അധികമാരു കരുതിയില്ല. പക്ഷെ അടിസ്ഥാന വിലയായ 20ലക്ഷത്തിന് മുംബൈ ഇന്ത്യന്‍സ് പയ്യനെ അവരുടെ കിറ്റിലാക്കി. സീസണിന്റെ അവസാനഘട്ടത്തില്‍ എപ്പോഴെങ്കിലും കളിക്കാന്‍ അവസരം കിട്ടുമായിരിക്കും എന്ന് പയ്യനും കുടുംബവും കരുതി. എന്നാല്‍ പരിശീലന ക്യാപില്‍ പലവട്ടം ട്രയല്‍ നടത്തിയ മുംബൈ ഇന്ത്യന്‍സ് മായങ്ക് മര്‍ക്കണ്ടയെ ആദ്യമല്‍സരത്തിന് ഇറക്കാന്‍ തീരുമാനിച്ചു. ഞെട്ടലോടെ ഇറങ്ങിയ പയ്യന്‍ ടീം മാനേജ്മെന്റിനെയും ക്രിക്കറ്റ് ആരാധകരെയും ഞെട്ടിച്ചു.  കാഴ്ചയില്‍ അപകടകാരിയെന്ന് തോന്നിക്കില്ല. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ അരങ്ങേറ്റത്തിനിറങ്ങിയ മായങ്ക് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെ വീഴ്ത്തിയ ഈ ഗൂഗ്ലി ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി. ഒന്നുപ്രതികരിക്കാന്‍പോലും ആകും മുമ്പ് വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ധോണി.

ബോളിങ്ങില്‍ ലെഗ്സ്പിന്നിന്റെ കലാകാരനായ ഷെയ്ന്‍ വോണിനെ അനുസ്മരിപ്പിക്കുന്നു.  വ്യത്യസ്ത ദിശകളില്‍ എറിയുമ്പോള്‍  പന്തിലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നില്ലെന്നതാണ് മായങ്കിന്റെ പ്രത്യേകത.  കൂടുതല്‍ അപകടകാരിയാക്കുന്നത് കൃത്യതയാണ്.  ആദ്യമല്‍സരത്തിലെ മൂന്ന് വിക്കറ്റ് നേട്ടം രണ്ടാം മല്‍സരമായപ്പോള്‍ നാലുവിക്കറ്റെടുത്തു

പൊക്കവും ഓട്ടത്തിലെ വേഗവും കാരണവും പേസ് ബോളിങ്ങിലേക്കാണ് ആണ് ആദ്യം തിരി‍ഞ്ഞത്. എന്നാല്‍ എൻഐസിഎസ് അക്കാദമിയില്‍ എത്തിയതോടെ കാര്യങ്ങള്‍ മാറി.  കൈക്കുഴയുടെ വഴക്കം കണ്ട അക്കാദമിയിലെ പരിശീലകന്‍ മഹേഷ് ഇന്ദര്‍ സിങ് സോധി അവനോട് ലെഗ്സ്പിന്നിലേക്ക് തിരിയാന്‍ നിര്‍ദേശിച്ചു. അതിന് ഫലവും കണ്ടു. ഈ വര്‍ഷം ആദ്യം  പഞ്ചാബിനായി പരിമിത ഓവര്‍ക്രിക്കറ്റിലും ട്വന്റി 20 ക്രിക്കറ്റിലും അരങ്ങേറി. ഇനി കാത്തിരിക്കുന്നത് ടീം ഇന്ത്യയിലേക്കുള്ള വിളി  

MORE IN SPORTS
SHOW MORE