ഐപിഎൽ വിക്കറ്റ് വേട്ടയിൽ നരെയ്ന് സെഞ്ചുറി

sunil-narine
SHARE

ഐപിഎല്ലില്‍ സുനില്‍ നരെയ്ന് 100 വിക്കറ്റ് ഡല്‍ഹിക്കെതിരായ മല്‍സരത്തില്‍ ക്രിസ് മോറിസ് ആയിരുന്നു നരെയ്ന്റെ നൂറാം ഇര. 

പതിനൊന്നാമനില്‍ നിന്ന് ഒാപ്പണറായി ഉയര്‍ന്ന് വിസ്മയിപ്പിച്ച സുനില്‍ നരെയ്ന്റെ പേരില്‍ മറ്റൊരു നേട്ടംകൂടി .ഐപിഎല്ലില്‍ നൂറ് വിക്കറ്റുകള്‍. ഡല്‍ഹിക്കെതിരായ മല്‍സരത്തില്‍ ഒരോവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി വിക്കറ്റ് വേട്ടയിലെ സെഞ്ചുറി നേട്ടം നരെയ്ന്‍ ഗംഭീരമാക്കി.

മൂന്നോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയാണ് നരെയ്ന്‍ മല്‍സരം അവസാനിപ്പിച്ചത്.

2012 മുതല്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് താരമാണ് വെസ്റ്റ് ഇന്‍ഡീസുകാരനായ നരെയ്ന്‍. മലിംഗയ്ക്കും ഹര്‍ഭജന്‍ സിംഗിനും ശേഷം ഐപിഎല്ലില്‍ ഒരുടീമിനായി 100 വിക്കറ്റ് വീഴ്ത്തുന്ന മൂന്നാമത്തെ താരമാണ് നരെയ്ന്‍. 

MORE IN SPORTS
SHOW MORE