തെരുവിൽ കുട്ടികളുമൊത്ത് കളിച്ച് ക്രിക്കറ്റ് ദൈവം; അമ്പരന്ന് ആരാധകർ: വിഡിയോ

sachin-tendulkar
SHARE

ക്രിക്കറ്റ് മതമാണെങ്കിൽ ലിറ്റിൽ മാസ്റ്റർ ഞങ്ങളുടെ ദൈവമാണെന്ന രണ്ടു വരികൾ ക്രിക്കറ്റ് ആരാധകർ എഴുതിയിട്ട് ഹൃദയങ്ങളിൽ തന്നെയാണ്. കഴിഞ്ഞ വർഷം തന്റെ നാൽപ്പത്തിമൂന്നാമത്തെ ജൻമദിനം മുബൈയിലെ തെരുവുകളിൽ കിക്കറ്റ് കളിച്ച് ആഘോഷിച്ച ക്രിക്കറ്റ് ദൈവം വീണ്ടും തെരുവിലിറങ്ങി കുട്ടിക്കൂട്ടങ്ങൾക്കൊപ്പം ക്രിക്കറ്റ് കളിക്കാൻ. 

സച്ചിൻ റോഡരികിൽ ക്രിക്കറ്റ് കളിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്. മുബൈയിലെ തിരക്കേറിയ ട്രാഫിക്കിനിടെ റോഡ് സൈഡിലാണ് സച്ചിന്റെ ക്രിക്കറ്റ് കളി. വിലേ പാര്‍ലെ ഈസ്റ്റിലെ ദയാല്‍ദാസ് റോഡിലാണ് സച്ചിന്‍ കളിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റോഡിലൂടെ കടന്നു പോയ കാറിൽ നിന്ന് ഒരു കുട്ടി ആശ്ചര്യത്തോടെ സച്ചിൻ എന്ന് വിളിച്ചു പറയുന്നത് കേൾക്കാം. 

കേരളത്തിലെ റോഡിലൂടെ യാത്ര ചെയ്യവേ ബൈക്കിന്റെ പിൻസീറ്റിൽ ഇരുന്നു യാത്ര ചെയ്യുന്നവരോട് ഹെൽമെറ്റ് ധരിക്കാൻ ആവശ്യപ്പെടുന്ന സച്ചിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. വലുപ്പചെറുപ്പമില്ലാതെ ആരാധകരോട് ഉളളു തുറന്നു എന്നും സംവദിക്കാറുളള സച്ചിന് ഒരിക്കൽ കൂടി കയ്യടിക്കുകയാണ് സമൂഹമാധ്യമങ്ങൾ.

MORE IN SPORTS
SHOW MORE