കേരള പ്രീമിയർ ലീഗ് ആദ്യ മൽസരത്തിൽ സാറ്റ് തിരൂരിന് ജയം

kerala-premier-t
SHARE

തിരൂർ രാജിവ് ഗാന്ധി സറ്റേഡിയത്തിൽ നടന്ന കേരള പ്രീമിയർ ലീഗ് ആദ്യ മൽസരത്തിൽ സാറ്റ് തിരൂരിന് ജയം. കൊച്ചിൻ പോർട്ട്ട്രസ്റ്റിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് പരാജയപ്പെടുത്തിയത്

 ചെയർമാൻ എസ് ഗിരീഷ് പതാക ഉയർത്തിയതോടെ കളിയാരവം ഉയർന്നു. നിറഞ്ഞ ഗാലറിക്കു മുന്നിലായിരുന്നു മൽസരം. കളിയുടെ പതിനൊന്നാം മിനുട്ടിൽ സാറ്റിന്റെ മുന്നേറ്റ നിര താരം ഷഹീദ് പരുക്കിനെ തുടർന്ന് പുറത്ത് പോയത്  തിരിച്ചടിയായെങ്കിലും  പകരക്കാരനായി ഇറങ്ങിയ തബ്സീർ ആദ്യ പകുതിയുടെ അധിക സമയത്ത് ആദ്യ ഗോളടിച്ചു. 

രണ്ടാം പകുതിയിൽ ഗോളടിക്കാനുള്ള  കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ശ്രമങ്ങൾ പരാജയം .എൺപത്തിനാലാം മിനുട്ടിൽ  തബ്സീർ രണ്ടാം ഗോളും നേടി സാറ്റ് തിരൂരിന്റ വിജയം ഉറപ്പിച്ചു

21 ന് കേരള പൊലീസുമായിട്ടാണ് സാറ്റിന്റെ അടുത്ത മത്സരം.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.